Global block

bissplus@gmail.com

Global Menu

കൂടുതൽ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് ഇഗ്‌നിതോ കൊച്ചി കേന്ദ്രം

കൊച്ചി: ആഗോളതലത്തില്‍ ഫ്രുഗല്‍ ഇന്നൊവേഷന്‍ രംഗത്ത് മികവ് തെളിയിച്ച യു.കെ  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെക്‌നോളജി സൊല്യൂഷന്‍സ് കമ്പനിയായ ഇഗ്‌നിതോ തങ്ങളുടെ കൊച്ചി ഇന്‍ഫോപാര്‍ക്ക്  സെന്ററില്‍ ഈ രംഗത്ത് കൂടുതല്‍ നൂതന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്നു.

 മെഷീന്‍ ലേര്‍ണിംഗ്, ആര്‍ട്ടിഫിഷ്യല്‍  ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നീ സാങ്കേതിക വിദ്യകള്‍ക്ക് പുറമേയാണ് ഇഗ്‌നിതോ ഫ്രുഗല്‍ ഇന്നോവേഷന്‍ സാങ്കേതികത  വികസിപ്പിക്കുന്നത്. യു.കെ, യു.എസ്  തുടങ്ങിയ  ആഗോള  വിപണിയില്‍  കൂടുതല്‍ ഉപഭോക്തൃ  സേവനങ്ങള്‍  നല്‍കാന്‍  ഇതിലൂടെ കമ്പനിയ്ക്ക് സാധിക്കും.  

ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ കുറഞ്ഞ ചിലവും, അനുബന്ധ ശ്രമങ്ങളും പരമാവധി കുറച്ചുകൊണ്ട് സാധ്യമാക്കുന്ന നവീനമായ പ്രക്രിയയാണ് ഫ്രുഗല്‍ ഇന്നോവേഷന്‍.പാശ്ചാത്യ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ഫ്രുഗല്‍ ഇന്നോവേഷന്‍ മികച്ച സേവനങ്ങള്‍ ആണ് പ്രദാനം ചെയ്യുന്നത്.

ഇത്തരത്തില്‍ ഫ്രുഗല്‍ ഇന്നോവേഷന്‍  സേവനങ്ങള്‍  പ്രദാനം ചെയുന്ന കമ്പനികളില്‍  ഒന്നാണ്  ഇഗ്‌നിതോ.ഇന്‍ഫോപാര്‍ക്ക് , സ്മാര്‍ട്ട് സിറ്റി, തുടങ്ങിയ  സംരംഭങ്ങളുമായി ചർച്ചനടത്തി 100 ഓളം ജീവനക്കാരെ  ഉള്‍കൊള്ളിക്കാന്‍ കഴിയുന്ന ഓഫീസ് സമുച്ചയത്തിനായി കമ്പനി തയ്യാറെടുക്കുകയാണ് . ഇത്തരത്തിൽ കമ്പനിയുടെ വികസനത്തോടൊപ്പം കൂടുതൽ തൊഴിലവസരങ്ങളും ഇഗ്‌നിതോ  പ്രഖ്യാപിക്കും

Post your comments