Global block

bissplus@gmail.com

Global Menu

കണക്കിൽപ്പെടാത്ത നിക്ഷേപങ്ങൾക്ക് 60 ശതമാനം നികുതി ചുമത്തിയേക്കും

ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിൽ നിക്ഷേപിച്ച വലിയ തുകകൾക്ക് നികുതി ചുമത്തിയേക്കും . ഇതിനായി നികുതി നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ .

കണക്കിൽ പെടാത്ത നിക്ഷേപങ്ങൾക്ക് 60 ശതാനത്തോളം നികുതി ചുമത്താനാണ് സാധ്യത .40  ശതമാനം നികുതിയോടെ കള്ളപ്പണം വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ സെപ്റ്റംബർ 30 വരെ സമയം നൽകിയിരുന്നു . നവംബർ എട്ടിനാണ് 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയത് .

ഏന്നാൽ അതിനു ശേഷം ഭീമമായ തുകകൾ  ആണ് ബാങ്കിലെത്തിയത്‌ . സീറോ ബാലൻസ് അനുവദിച്ച ജൻധൻ അക്കൗണ്ടുകളിൽ പോലും 21,000 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത് .

നോട്ടുകൾ അസാധുവാക്കിയതിനു ശേഷം നിക്ഷേപിച്ച തുക 10 ലക്ഷമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ 30 ശതമാനം നികുതിയും ,സെസും, സർചാർജും കൂടാതെ  പിഴയും ചുമത്താനാണ്  നിർദ്ദേശം . ഇത് ഏകദേശം നിക്ഷേപ തുകയുടെ 60 ശതമാനത്തിനടുത്ത് വരും . ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം പാര്‍ലമെന്റില്‍ തന്നെ ഉണ്ടായേക്കും .

Post your comments