Global block

bissplus@gmail.com

Global Menu

രാജ്യത്തെ ആദ്യ പേയ്‌മെന്റ് ബാങ്ക് പ്രവർത്തനം എയർടെൽ ആരംഭിച്ചു

മുംബൈ:  ടെലികോം സേവനദാതാക്കളായ എയർടെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പേയ്‌മെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങി. രാജസ്ഥാനിലാണ് എയർടെലിൻറെ  ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് .

7.25 ശതമാനം വാർഷിക പലിശയ്ക്കാണ്  നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.എയര്‍ടെല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുക. ബാങ്ക് അക്കൗണ്ട് നമ്പരായി ഉപയോഗിക്കുന്നത് എയർടെൽ മൊബൈൽ നമ്പർ തന്നെ ആയിരിക്കും.

എയർടെൽ ഔട്‌ലെറ്റുകൾ ആയിരിക്കും എയർടെൽ ബാങ്കിങ് പോയിന്റുകളായി  പ്രവർത്തിക്കുക. ആധാർ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി ഫോം പൂരിപ്പിച്ച് അക്കൗണ്ട്  തുറക്കാവുന്നതാണ് . പണം നിക്ഷേപിക്കാനും പിൻവലിക്കാനും സൗകര്യമുള്ളതിനൊപ്പം ഡിജിറ്റൽ ബാങ്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .

ബാങ്കിങ് സേവനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 2015- ലാണ് പേയ്‌മെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. 11 പേയ്‌മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയതിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയത് എയർടെല്ലാണ് .

വായ്പ നൽകാൻ ഇത്തരം ബാങ്കുകൾക്ക് അധികാരമില്ല , ഒരാളിൽ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം മാത്രമേ സ്വീകരിക്കാൻ സാധിക്കുകയുള്ളു  എന്നിങ്ങനെ  നിശ്ചിത നിബന്ധനകൾ പേയ്‌മെന്റ് ബാങ്ക് സേവനങ്ങൾക്ക് നിർദ്ദേശിച്ചിട്ടുണ്ട് .

Post your comments