Global block

bissplus@gmail.com

Global Menu

എച്ച്എല്‍എല്‍ സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ 150 സ്‌കൂളുകളിലേക്ക്

തിരുവനന്തപുരം : എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലയിലെ 150 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എച്ച്എല്‍എല്‍ വെന്‍ഡിഗോ സാനിട്ടറി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, സ്ഥാപിച്ചു .

സാനിട്ടറി നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍  സ്ഥാപിക്കുന്നതിന്റെ  ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു . സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു അധ്യക്ഷനായിരുന്നു . ഈ പദ്ധതി ഉൾപ്പെട്ട മാനസാ പ്ലസ് പദ്ധതിയടക്കം, ജില്ലാ പഞ്ചായത്തിന്റെ എട്ട് സമഗ്ര വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനവും വിദ്യാഭ്യാസമന്ത്രി നിർവഹിച്ചു .

ജില്ലയിലെ സ്‌കൂളുകള്‍ക്ക് പുറമേ പോളിടെക്‌നിക്കുകളിലും ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോളേജുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

പെണ്‍കുട്ടികളുടെ നല്ല ഭാവിക്കും ആരോഗ്യമുള്ള തലമുറയ്ക്കും ഈ സംരംഭം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എല്‍എല്ലിനെ പ്രതിനിധീകരിച്ചു ചടങ്ങില്‍ സംസാരിച്ച മാര്‍ക്കറ്റിംഗ് ഡയറക്ടര്‍  ബാബു തോമസ് പറഞ്ഞു. ഇന്ത്യയിലാകെ എച്ച്എല്‍എല്‍ സ്ഥാപിച്ച 4500ഓളം വെന്‍ഡിഗോ മെഷീനുകളും 2500ഓളം ഇന്‍സിനറേറ്ററുകളും ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പാലോട്, നെടുമങ്ങാട്, വിതുര, നെയ്യാറ്റിന്‍കര, കാട്ടാക്കട, വെങ്ങാന്നൂര്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, ബാലരാമപുരം, പാറശ്ശാല, ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലെ  സ്‌കൂളുകളിലാണ് വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിക്കുന്നത്.

Post your comments