Global block

bissplus@gmail.com

Global Menu

റിസർവ്‌ബാങ്ക് : വായ്പാ തിരിച്ചടവിന് 60 ദിവസത്തെ സാവകാശം

മുംബൈ: നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ​വായ്പകളുടെ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് കൂടുതൽ ദിവസം അനുവദിച്ചു.

ഒരു കോടിരൂപയും അതിനു താഴെയുമുള്ള വായ്പകള്‍ തിരിച്ചടയ്ക്കു​ന്നതിന് 60 ദിവസം കൂടി ഇളവ് അനുവദിച്ച് ആണ് ആര്‍ ബി ഐ വിജ്ഞാപനമിറക്കിയത്.

ഒരു കോടിയിൽത്താഴെയുള്ള ഭവന, വാഹന, കാർഷിക, വ്യാപാര വായ്പകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.നവംബർ ഒന്നിനും ഡിസംബർ 31-നുമിടയിൽ വായ്പയുടെ തിരിച്ചടവുതീയതി വരുന്നവർക്കുമാത്രമേ പുതിയ ഉത്തരവ്  ബാധകമാകു . 

ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകൾ,  ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യബാങ്കുകൾ, ഭവനവായ്പാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും വ്യക്തികളോ , സ്ഥാപനങ്ങളോ എടുത്ത വായ്പകൾക്കും റിസർവ് ബാങ്കിന്റെ പുതിയ വിജ്ഞാപനം പ്രയോജനം ചെയ്യും.   എന്നാൽ പ്രാഥമിക സഹകരണസംഘങ്ങളിൽ നിന്നുള്ള വായ്പകൾക്ക് ഇത് ബാധകമായിരിക്കില്ല.

 ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് വ്യാപാരികള്‍ക്കും  കൂടുതല്‍ ഇളവ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട് . ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാനും അനുമതി നൽകിയിട്ടുണ്ട്. 

Post your comments