Global block

bissplus@gmail.com

Global Menu

കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്സിന്‍റെ വിളമ്പരോദ്ഘാടനം നാളെ

തിരുവനന്തപുരം:  ഏഴാമത് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്സിന്‍റെ വിളമ്പരോദ്ഘാടനം നവംബര്‍ 23 ബുധനാഴ്ച ഉച്ചയ്ക്ക് 12  മണിയ്ക്ക്  കൃഷിമന്ത്രി വി. എസ്സ്. സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.

ജില്ലാപഞ്ചായത്ത്  പ്രസിഡന്‍റ്  പി.കെ. മധു അധ്യക്ഷത നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ കൃഷിയാചാര്യന്‍  ആര്‍. ഹേലി മുഖ്യപ്രഭാഷണം നടത്തും.

2017 ജനുവരി 12, 13, 14 തീയതികളിലാണ് കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുക. നവംബര്‍ 23ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോളി ഏഞ്ചല്‍സ്  കോണ്‍വന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സംഘടിപ്പിക്കുന്ന വിളമ്പരോദ്ഘാടനത്തോടൊപ്പം കൃഷി-ശാസ്ത്ര ഗവേഷണരംഗത്ത്  അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സിസ്സയും, കൃഷിപാഠം പ്രചാരകരായ അഗ്രി ഫ്രണ്ട്സും, ഹോളി  ഏഞ്ചല്‍സിലെ സീന്‍സ് ഇക്കോക്ലബ്ബും സംയുക്തമായി ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്സ് പരിശീലനക്കളരിയും സംഘടിപ്പിക്കും.

അന്നേദിവസം രാവിലെ 9. 30 മുതല്‍ പ്രശസ്ത കൃഷിശാസ്ത്രജ്ഞരായ ഡോ. സി.കെ. പീതാംബരന്‍, ഡോ. പി. രഘുനാഥ്, ശ്രി. മുരളീധരന്‍ തഴക്കര, ഡോ. എന്‍. ജി. ബാലചന്ദ്രനാഥ്, . എം.പി. ലോകനാഥ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃഷി പ്രൊജക്റ്റ് തയ്യാറാക്കലില്‍ പ്രത്യേകം പരിശീലനം നടക്കും.

ജൈവകേരളം - ആരോഗ്യകേരളം എന്ന മുഖ്യ വിഷയത്തില്‍ നടക്കുന്ന ഏഴാമത് കോണ്‍ഗ്രസ്സിന്‍റെ പ്രചരണാര്‍ത്ഥം നന്ദിയോട് കൃഷിപാഠം ടീം ഒരുക്കുന്ന വേറിട്ട ജൈവപാഠശാലാ പ്രദര്‍ശനക്കാഴ്ചയും വേദിയിലുണ്ടാകും. 

Post your comments