Global block

bissplus@gmail.com

Global Menu

ഹൈറ്റ്സ് സിടിസി വ്യവസായ മേഖലയിലേക്കും

തിരുവനന്തപുരം:  എച്ച്എല്‍എല്‍ ഇന്‍ഫ്രാ ടെക്കിന്‍റെ ഡിവിഷനായ  സെന്‍റര്‍ ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ (ഹൈറ്റ്സ് സിടിസി)  വ്യവസായരംഗത്തും കാലുകുത്തുന്നു.

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറിയുടെയും (എന്‍എബിഎല്‍) അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്‍റെയും അക്രഡിറ്റേഷന്‍ ലഭിച്ചതോടെയാണ് ഹൈറ്റ്സ് സിടിസിക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ ഈ രണ്ട് അംഗീകാരങ്ങളും ലഭിക്കുന്ന ആദ്യസ്ഥാപനമാണ് ഹൈറ്റ്സ് സിടിസി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയറിന്‍റെ  കീഴിലാണ് എച്ച്.എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് (ഹൈറ്റ്സ്) പ്രവര്‍ത്തിക്കുന്നത്.

അടിസ്ഥാന സൗകര്യവികസനം, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യരംഗത്തെ  സൗകര്യവികസനം എന്നീ മേഖലകളില്‍ നേട്ടം കൈവരിച്ചിട്ടുള്ള ഹൈറ്റ്സ് സിടിസി മെഡിക്കല്‍ ഉപകരണങ്ങളുടെ കൃത്യതാ നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ്  ഹൈറ്റ്സ് സിടിസി വ്യവസായമേഖലയിലേയ്ക്ക് കടക്കുന്നത്. ഇനി വ്യവസായമേഖലയിലെ സങ്കീര്‍ണമായ യന്ത്രസംവിധാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപനത്തിനു കഴിയും. 

Post your comments