Global block

bissplus@gmail.com

Global Menu

എച് & ആര്‍ ജോണ്‍സണ്‍ ഓണത്തിളക്കം ഓഫർ സമ്മാനങ്ങള്‍ നല്‍കി

തിരുവനന്തപുരം: ടൈല്‍സ്, ബാത്റൂം ഉല്‍പ്പന്നങ്ങള്‍, മോഡുലാര്‍ കിച്ചന്‍, മാര്ബിളിലും ക്വാര്‍ട്ടസിലും തടിയിലും നിര്‍മ്മിതമായ ഫ്ളോറിങ്സ് തുടങ്ങിയ ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ എച് & ആര്‍ ജോണ്‍സണ്‍  (ഇന്ത്യ) ഓണത്തിളക്കം ഓഫറിന്‍റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടിപ്പിന്‍റെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

ഒന്നാം സമ്മാനമായ ഹ്യൂണ്ടായ് ക്രീറ്റ കൊച്ചിയിലെ റയാസ് ഗ്രാനൈറ്റിസില്‍ നിന്ന് ടൈല്‍സ് വാങ്ങിയ  തുറവൂര്‍  സ്വദേശിയായ ഷൈന്‍ കെ.യു.വിനാണു  ലഭിച്ചത്. സിനിമാതാരമായ ഷംന കാസിമില്‍ നിന്നാണ് ഷൈന്‍  ഹ്യൂണ്ടായ് ക്രീറ്റയുടെ താക്കോല്‍ ഏറ്റുവാങ്ങിയത്.

ഷൈനിനു പുറമെ നറുക്കെടുപ്പിലൂടെ വിജയികളായ മറ്റ്  20  ഉപഭോക്താക്കള്‍ക്കും കൂടി  റാവിസ് കടവില്‍ വച്ച് നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ സമ്മാനദാനം നടത്തി.കേരളത്തിലെ വിപണി വിപുലമാക്കി കൂടുതല്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ ടൈല്‍സ്, ബാത്റൂം ഉല്‍പ്പന്നങ്ങള്‍, മോഡുലാര്‍ കിച്ചന്‍, മാർബിളിലും ക്വാര്‍ട്ടസിലും തടിയിലും നിര്‍മ്മിതമായ ഫ്ലോറിങ്സ് തുടങ്ങിയ ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ  ഇന്ത്യയിലെ  മുഖ്യ  ഉല്‍പ്പാദകരായ എച് & ആര്‍ ജോണ്‍സന്‍ (ഇന്ത്യ) 19 ജൂലൈ മുതല്‍ 20  സെപ്റ്റംബര്‍ വരെ  നല്‍കിയ വിശിഷ്ടമായ ഓണത്തിളക്കം ഓഫര്‍ മലയാളിയുടെ ഓണം വർണ്ണാഭമാക്കി മാറ്റി.

50000 രൂപയ്ക്കു മേല്‍ ടൈല്‍സ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായിരുന്നു ഓഫര്‍. മീല്‍ കിറ്റ് മുതല്‍  ഹോം തിയേറ്റര്‍ വരെയുള്ള സമ്മാനങ്ങള്‍ ഓരോ ഉപഭോക്താവിനും നല്‍കിയിരുന്നു. മുഴുവന്‍ ഉപഭോതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത വിജയികള്‍ക്ക് നറുക്കെടുപ്പിന്‍റെയടിസ്ഥാനത്തില്‍ ബമ്പര്‍ സമ്മാനങ്ങള്‍ നല്‍കി്.  ഹ്യുണ്ടായ് ക്രീറ്റ ആയിരുന്നു ഒന്നാം സമ്മാനം. ബജാജ് പള്‍സര്‍, 2 ഹോണ്ട ആക്ടിവ, 5 ഐ. ഫോണ്‍ 6 എസ്, 10 സാംസങ് ജെ 2 ഫോണ്‍ തുടങ്ങിയവയായിരുന്നു മറ്റു സമ്മാനങ്ങള്‍.

Post your comments