Global block

bissplus@gmail.com

Global Menu

രാജ്യവ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന

ന്യൂഡൽഹി :രാജ്യവ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. നോട്ട് നിരോധനം നടപ്പിലാക്കിയതിന്  തൊട്ടുപിന്നാലെ കണക്കിൽപ്പെടാത്ത  സ്വര്‍ണ്ണം വില്‍പന നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്.

കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും കസ്റ്റംസ്  പരിശോധന നടത്തി. ജ്വല്ലറികളിലെ സ്വർണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കും .

പരിശോധന നടത്തിയ ചില  ജ്വല്ലറികളില്‍  അനധികൃത വില്‍പ്പന നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് കൂടുതൽ വ്യാപക പരിശോധന നടത്തിയത് .വന്‍ തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതായും കസ്റ്റംസ് കണ്ടെത്തി.

കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്  ഇത്തരത്തിൽ നടന്നത് .കോടികളുടെ കള്ളപ്പണമാണ് ഇത്തരത്തിൽ സ്വർണ്ണം വാങ്ങാൻ ഉപയോഗിച്ചതെന്നാണ് വിലയിരുത്തൽ.

നോട്ട് നിരോധനം നടപ്പിലാക്കിയ ദിവസത്തെയും അതിന് മുൻപും അതിനു ശേഷവുമുള്ള തീയതികളിലെ വ്യാപാരം  സിസി ടിവി ദൃശ്യങ്ങള്‍ തുടങ്ങിയവയും പരിശോധനയ്ക്ക്  വിധേയമാക്കും. 

Post your comments