Global block

bissplus@gmail.com

Global Menu

എ ടി എം: പണമിടപാടുകൾക്ക് സമയമെടുത്തേക്കും

ന്യൂഡൽഹി  : എ ടി എം വെള്ളിയാഴ്ച്ച മുതൽ പ്രവർത്തന ക്ഷമമാകും എന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു എങ്കിലും , മിക്ക  എ ടി എം കളിലും  ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണ്  . രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളും പൂര്‍ണ്ണ  പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവന്നേക്കും .

ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളാണ് ആദ്യഘട്ടത്തില്‍ തുറന്ന്  പ്രവർത്തിച്ചത് . ഏജന്‍സികള്‍ പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. 100,50 രൂപ നോട്ടുകളാണ് എടിഎം കൗണ്ടറുകളിൽ  ഇപ്പോൾ നിറയ്ക്കുന്നത്.

ഈ നോട്ടുകളുടെ ലഭ്യതക്കുറവും എ ടി എം പ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് . 2.2 ലക്ഷം എ.ടി.എമ്മുകളാണ് രാജ്യത്തുള്ളത്.  നോട്ടുകൾ നിറച്ച എ ടി എം പലതും കുറച്ചു സമയത്തിനുള്ളിൽ തന്നെ കാലിയാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത് .

എ.ടി.എമ്മുകളില്‍നിന്നും പഴയ നോട്ടുകൾ  എടുത്തുമാറ്റാന്‍ തന്നെ ഒരാഴ്ചത്തെ സമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2000 രൂപ നോട്ടുകള്‍ ബാങ്കുകളിൽ ലഭ്യമാണെങ്കിലും പുതിയ നോട്ടിന്റെ അളവിനനുസരിച്ച് എടിഎമ്മുകളില്‍ മാറ്റം വരുത്തേണ്ടതിനാല്‍ ഇവ ഇപ്പോള്‍ എടിഎമ്മുകളില്‍ ലഭ്യമാക്കൻ സാധിക്കില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട് .

Post your comments