Global block

bissplus@gmail.com

Global Menu

പുതിയ നോട്ടുകൾക്കായി ബാങ്കുകളിൽ കൂടുതൽ കൗണ്ടറുകൾ

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ ബാങ്കുകളില്‍ കൂടുതൽ കൗണ്ടറുകള്‍ തുറന്നു പ്രവർത്തിക്കും . പ്രതിസന്ധി മറികടക്കാന്‍ 12,13 തീയതികളില്‍ രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന്  റിസര്‍വ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്  .

അതേ സമയം രണ്ടു ദിവസത്തേക്ക് എ.ടി.എമ്മുകള്‍ പ്രവർത്തിക്കില്ല . എ.ടി.എമ്മുകളില്‍ പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ലഭ്യമായിതുടങ്ങും .പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം.

ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയിലൊന്ന് തിരിച്ചറിയൽ കാർഡായി സ്വീകരിക്കും. നോട്ട് മാറിയെടുക്കാനുള്ള സേവനം ബാങ്കുകളിലും പോസ്റ്റ്ഓഫീസുകളിലും ലഭ്യമാണ്.  ഒരു ദിവസം ഒരാൾക്ക് 4000 രൂപ വരെ മാറ്റിയെടുക്കാം.

അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു യാതൊരു നിയന്ത്രണവും ഇല്ല . ഓണ്‍ലൈന്‍ ഇടപാടുകളും ​ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേനയുള്ള ഇടപാടുകളും നടത്താവുന്നതാണ് . എന്നാൽ മിക്ക ബാങ്കുകളിലും പുതിയ നോട്ടുകൾ എത്തിയിട്ടില്ല. 50, 100 രൂപ നോട്ടുകളാണ് ഇപ്പോൾ ബാങ്കുകളിൽ നിന്ന് ലഭിക്കുന്നത് .

Post your comments