Global block

bissplus@gmail.com

Global Menu

യു എ ഇ വിസ : മൊബൈല്‍ വഴി അപേക്ഷിയ്ക്കാം

കൊച്ചി: യു എ യിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്സ്, എയര്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണ്‍ വഴി വിസയ്ക്ക് അപേക്ഷിക്കുവാനുള്ള സംവിധാനം ദുബായ് വിസ പ്രോസസിംഗ് സെന്‍റര്‍ (ഡിവിപിസി) ലഭ്യമാക്കി. 

ഡിവിപിസി പുറത്തിറക്കിയ മൊബൈല്‍ ആപ്പ്  ഉപയോഗിച്ച് ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും  യു എ ഇ വിസയ്ക്ക് അപേക്ഷ നല്‍കുകയും അതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. ആപ്പില്‍ ഇതിനായി ഒറ്റത്തവണ ഇടപാടുകാരന്‍റെ വിവരങ്ങളും അതു സംബന്ധിച്ച രേഖകളും അപ്പ്‌ലോഡ്  ചെയ്യണം. 

 സ്മാര്‍ട്ട്ഫോണ്‍ ഉടമകള്‍ക്ക്  ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ ആപ്പിള്‍സ് ആപ്പ്  സ്റ്റോറില്‍നിന്നോ ഡിവിപിസി മൊബൈല്‍ ആപ്പ്  ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പ്  വഴി യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍, 30 ദിവസം, അല്ലെങ്കില്‍ 90 ദിവസത്തെ സിംഗില്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷ നല്‍കാം. 

എമിറേറ്റ്സ് ഫ്ളൈറ്റ് പുറപ്പെടുന്നതിനു നാലു രാജ്യാന്തര പ്രവര്‍ത്തി ദിനങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കള്‍ അപേക്ഷ നല്‍കണം. എക്സ്പ്രസ് വിസ സര്‍വീസ് ഉപയോഗിച്ച് രണ്ടു ദിവസം മുമ്പു വരെ അപേക്ഷിക്കാം.

Post your comments