Global block

bissplus@gmail.com

Global Menu

പാസ്പോര്‍ട്ട് ,പരീക്ഷ, ലൈസന്‍സ്, ഫീസ് നിരക്കുകൾ ഉയർത്തിയേക്കും

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട്, ലൈസന്‍സ്, രജിസ്ട്രേഷന്‍, കേന്ദ്ര സര്‍വ്വീസ് പരീക്ഷ ഫീസുകള്‍ തുടങ്ങിയവയുടെ  ഫീസുകൾ കേന്ദ്ര സര്‍ക്കാര്‍ ഉയർത്താൻ തീരുമാനിച്ചു ​.

ധനമന്ത്രാലയം ഏറ്റെടുത്ത പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ടിയുള്ള സാമ്പത്തികച്ചെലവ് കണ്ടെത്താന്‍ വേണ്ടിയാണ് പുതിയ തീരുമാനം .

സിവില്‍ സര്‍വീസ് പരീക്ഷ ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്ക് പരീക്ഷാ നടത്തിപ്പിനായി വേണ്ടിവരുന്ന  തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ആകുന്നുള്ളുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സബ്‌സിഡി നല്‍കുന്ന റെയില്‍വേ സേവനങ്ങളുടെ ഫീസ് ഉയര്‍ത്താനും  സർക്കാർ ആലോചിക്കുന്നുണ്ട്.

ധനമന്ത്രാലയത്തിന്റെ  കീഴിലുള്ള വകുപ്പുകള്‍ക്ക് നല്‍കുന്ന സബ്സിഡി ഏറെക്കാലം തുടരാനാകില്ലെന്നും ചെലവുകൾക്കുള്ള തുക സ്വയം കണ്ടെത്തണമെന്നും നിർദേശമുണ്ട്. 2012ലാണ് പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് 1000 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തിയത്.

Post your comments