Global block

bissplus@gmail.com

Global Menu

റെയിൽവേ: 24000 കി​ലോ​മീ​റ്റ​ര്‍ റെയിൽ പാതകൾ വൈ​ദ്യു​തീ​ക​രിക്കുന്നു

ന്യൂഡൽഹി : ഇ​ന്ത്യ​ന്‍ റെയിൽവേ കൂടുതൽ റെയിൽ പാതകൾ വൈ​ദ്യു​തീ​ക​രിക്കാനൊരുങ്ങുന്നു  . ചെ​ല​വ് ചുരുക്കലിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പദ്ധതി റെയിൽവേ ആലോചിക്കുന്നത് .

അ​ടു​ത്ത അ​ഞ്ചു​വ​ര്‍ഷ​ത്തി​നു​ള​ളി​ല്‍ 24000 കി​ലോ​മീ​റ്റ​ര്‍ റെ​യിൽ പാ​ത വൈ​ദ്യു​തീ​ക​രി​ക്കാ​നാ​ണ് റെയിൽ മ​ന്ത്രാ​ല​യം ആലോചിക്കുന്നത് . ഇത്തരത്തിൽ ഒരു നടപടിയിലൂടെ റെ​യിൽവേയുടെ ഇന്ധന ചെലവ് കുറയ്ക്കാനും , യാത്രക്കാർക്ക് മികച്ച സേവനം നൽകാനും സാധിക്കും.

പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം പൂർത്തിയാകുന്നതോടെ ഇ​ന്ധ​ന​ചെലവിൽ  10000 കോ​ടി രൂ​പ ലാ​ഭി​ക്കാ​ന്‍ ക​ഴി​യുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത് .​റെ​യിൽവേ​യി​ല്‍ ക​ണ്‍സ​ള്‍ട്ട​ന്‍സി രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന . റൈ​റ്റ്​സ്, ഊ​ര്‍ജ്ജ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​വ​ര്‍ ഗ്രി​ഡ്, റെ​യിൽവേ​യി​ല്‍ എ​ന്‍ജീ​നി​യ​റി​ങ്, ക​ണ്‍സ്ട്ര​ക്ഷ​ന്‍ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ര്‍കോ എന്നീ മൂ​ന്ന് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാണ് റെയിൽവേ പദ്ധതി നടപ്പിലാക്കുക .

നി​ല​വി​ല്‍ പ്ര​തി​വ​ര്‍ഷം 2000 കി​ലോ​മീ​റ്റ​ര്‍ പാ​ത​യാ​ണ് വൈ​ദ്യു​തീ​ക​രി​ച്ചു​വ​രു​ന്ന​ത്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ദൂരം വൈ​ദ്യു​തീ​ക​രിക്കാനും റെയിൽവേ നടപടികൾ സ്വീകരിക്കും .

Post your comments