Global block

bissplus@gmail.com

Global Menu

കേരളവിപണിയിൽ കൂടുതൽ ഫ്രാഞ്ചൈസികളുമായി മിസ്റ്റര്‍ കുക്ക്

കൊച്ചി: പ്രമുഖ കിച്ചൺ അപ്ലയന്‍സസ് നിര്‍മ്മാതാക്കളായ മിസ്റ്റര്‍ കുക്ക് കേരളത്തിലുടനീളം  ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നു. മിസ്റ്റര്‍ കുക്ക് സൂപ്പര്‍ ഷോപ്പി എന്ന പേരിലാണ് ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു സൂപ്പര്‍ ഷോപ്പി എന്ന ലക്ഷ്യത്തോടെയാണ് മിസ്റ്റര്‍ കുക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത് .

നിലവില്‍ കമ്പനിയ്ക്ക് കേരള വിപണിയിൽ 250-ല്‍പ്പരം കിച്ചണ്‍ അപ്ലയന്‍സസുകളാണുള്ളത്. കിച്ചണ്‍ കബോര്‍ഡ് മുതല്‍ എല്ലാ കിച്ചണ്‍ അപ്ലയന്‍സസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മിസ്റ്റർ കൂക്ക് ഫ്രാഞ്ചൈസികളിലൂടെ സാധ്യമാക്കാനൊരുങ്ങുന്നത്.

ഫ്രാഞ്ചൈസികൾ 5,10 ,15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ വരുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ബിസിനസ്സിൽ മുൻപരിചയം ഇല്ലാത്തവർക്കും ഫ്രാഞ്ചൈസികള്‍ തുടങ്ങാൻ മിസ്റ്റർ കുക്ക് അവസരമൊരുക്കുന്നു. മിസ്റ്റർ കുക്കിന്റെ ഉൽപ്പന്നങ്ങൾക്കു പുറമെ   മറ്റ് കമ്പനികളുടെ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളും സൂപ്പര്‍ ഷോപ്പികളിൽ അവതരിപ്പിക്കും .

Post your comments