Global block

bissplus@gmail.com

Global Menu

കേരളപ്പിറവി : വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സമഗ്ര വികസനം ലക്‌ഷ്യം വയ്ക്കുന്ന നിർദ്ദേശങ്ങൾ ആണ് സംസ്ഥാന ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തെ സമ്പൂർണ ഒ ഡി എഫ്  സംസഥാനമായി ഇന്ന് പ്രഖ്യാപിക്കും . അടുത്ത വർഷത്തോടെ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  2017 ഏപ്രിലില്‍ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കും .

പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും, യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 1500ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  150 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട് .കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും .എല്‍ എന്‍ ജി വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ താപോര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പുതുജീവന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

Post your comments