Global block

bissplus@gmail.com

Global Menu

വ്യാപാര സ്ഥാപനങ്ങൾക്ക് ഇനി ഗ്രേഡിംഗ്

കൊച്ചി: വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നു.

ഷോപ്‌സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്റ് ബോയിലേർസ് ആക്ടിന്റെയും പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് ആയിരിക്കും ഗ്രേഡിംഗ് ഏർപ്പെടുത്തുക .

ഒരു നിശ്ചിത കാലത്തേക്ക് ആയിരിക്കും ഗ്രേഡിംഗ്. അതിനു ശേഷം നിലവാരം പരിശോധിച്ചതിനു ശേഷം ഗ്രേഡിംഗ് ഉയർത്തുകയോ അല്ലെങ്കിൽ തരംതാഴ്ത്തുകയോ ചെയ്യും.  ഉയര്‍ന്ന ഗ്രേഡിംഗ് ലഭിക്കുന്നവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ ഏർപ്പെടുത്തും.

വേതനം, ആനുകൂല്യങ്ങള്‍, ജോലി സമയം, ആരോഗ്യ ശുചിത്വ പരിപാലനത്തിന് നല്‍കുന്ന പരിഗണന, ഹോസ്റ്റല്‍, ക്രഷ്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍, എന്നിവ  മാനദണ്ഡങ്ങളാക്കിയായിരിക്കും ഗ്രേഡിംഗ് നിശ്ചയിക്കുക. ചെറുകിട സ്ഥാപനങ്ങളെ കൂടാതെ ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങളുടെ ഓഫീസുകൾ, വിദ്യാഭാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും .

സ്ഥാപനങ്ങളുടെയും, തൊഴിലാളികളുടെ നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ച് നവംബറോടെ പദ്ധതിയുടെ പ്രാരംഭനടപടികൾ സ്വീകരിക്കാൻ നിർബന്ധപെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Post your comments