Global block

bissplus@gmail.com

Global Menu

കേരളം സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമാകും : മന്ത്രി സി. രവീന്ദ്രനാഥ്

പാലക്കാട് :  മൂന്നു വർഷത്തിനുള്ളിൽ കേരളം സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമാകുമെന്ന് വിദ്യാഭാസ മന്ത്രി സി. രവീന്ദ്രനാഥ് .

ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നാലു നിയോജക മണ്ഡലങ്ങളിലായി ആരംഭിച്ചു കഴിഞ്ഞു . നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുകയാണ് ഹൈടെക് വിദ്യാഭ്യാസം കൊണ്ട്  ലക്ഷ്യമാക്കുന്നത്.

ബാക്കി 136 നിയോജക മണ്ഡലങ്ങളിൽ പദ്ധതിക്ക് മുന്നോടിയായുള്ള  പ്രാരംഭ   നടപടികൾ നവംബർ ഒന്ന് മുതൽ ആരംഭിക്കും.

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ്  ലക്ഷ്യമെന്നും മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി .

എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടറുകൾ നൽകുകയും,സംസ്ഥാനത്തെ ഒന്നര ലക്ഷം അധ്യാപകര്‍ക്ക് വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് അധ്യാപനം നടത്തുന്നതിനുള്ള പരിശീലനം നല്‍കുകയും ചെയ്യും.

3000 പൊതു വിദ്യാലയങ്ങളുടെ  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി കൂടിയാണിത്. സംസ്ഥാനത്തെ പൊതുമേഖല, സഹകരണ ബാങ്കുകളുടെ സഹകരണം കൂടി പദ്ധതിക്കായി പ്രയോജനപ്പെടുത്തും.

Post your comments