Global block

bissplus@gmail.com

Global Menu

വൈഫൈ : തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും

തിരുവനന്തപുരം : സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ  യാത്രക്കാര്‍ക്കായുള്ള വൈഫൈ പദ്ധതി ആരംഭിച്ചു . ലാപ്പ് ടോപ്പിലും സ്മാര്‍ട്ട്ഫോണിലും വൈഫൈ സംവിധാനം ലഭ്യമാകും.

ഗൂഗിളിന്റെ സഹകരണത്തോടെ റെയിൽ ടെൽ കോർപ്പറേഷൻ ആണ് പദ്ധതി നടപ്പിലാക്കിയത് .

തുടക്കത്തില്‍ ആദ്യത്തെ 30 മിനിറ്റ് സമയമാണ് സൌജന്യമായി വൈഫൈ ലഭ്യമാകുക.

35 വൈഫൈ പോയിന്റുകളാണ് ഒരുക്കിയിട്ടുള്ളത്. പ്ളാറ്റ്ഫോമിലെത്തി ഫോണില്‍ വൈഫൈ ഓണാക്കി  റെയില്‍വയര്‍ നെറ്റ്‌വർക്ക് സെലക്ട് ചെയ്യുമ്പോൾ കിട്ടുന്ന  കോഡ് നമ്പര്‍ ഉപയോഗിച്ച്  വൈഫൈ ഉപയോഗിക്കാം .ആദ്യത്തെ ഒരു മണിക്കൂറിൽ 3 എം  ബി പി എസ് വേഗതയും തുടർന്നുള്ള സമയം 1 എം  ബി പി എസ് വേഗതയുമാണ് ലഭിക്കുക .

എല്ലാ പ്ലാറ്റ്ഫോമുകളിലും, റിസർവേഷൻ കൗണ്ടർ, ടിക്കറ്റ് കൗണ്ടർ തുടങ്ങി എല്ലായിടത്തും വൈഫൈ ലഭ്യമാകും . റെയിൽ ടെൽന്റെ റെയിൽ -വയർ എന്ന ബ്രോഡ്ബാൻഡ് ആണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത് .

Post your comments