Global block

bissplus@gmail.com

Global Menu

ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ് ഇന്ത്യയിലേക്ക്

ന്യൂഡൽഹി : പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട ഡി സെഗ്‌മെന്റ് സെഡാന്‍ ശ്രേണിയില്‍ നിര്‍മ്മിച്ച അക്കോര്‍ഡ് ഹൈബ്രിഡ്  ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു . 2001ല്‍ അവതരിപ്പിച്ച ഹോണ്ട അക്കോര്‍ഡ് കാറിന്റെ ഒന്‍പതാം തലമുറയാണ് ഇപ്പോൾ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത് .

ഹൈബ്രിഡ് സാങ്കേതിക  വിദ്യയിലോടുന്ന വാഹനത്തിന് ഒരു പെട്രാൾ എഞ്ചിനും രണ്ട് ഇലട്രിക് എഞ്ചിനുമാണ് ഉള്ളത് . 145 ബിഎച്ച്പി കരുത്ത് നല്‍കുന്ന എന്‍ജിന്‍ 175 എന്‍എം പരമാവധി ടോര്‍ക്ക് പ്രധാനം ചെയ്യുന്നു .184 ബിഎച്ച്പിയാണ് ഇലക്ട്രിക്ക് മോട്ടോറിന്റെ കരുത്ത് 315 എന്‍എം ടോര്‍ക്കും  ഇത് നൽകുന്നു.ആറു സ്പീഡ് ഗീയറില്‍ ഇലക്ട്രോണിക് സിവിടി ട്രാന്‍സ്മിഷനാണുള്ളത്.

സ്പോർട്ടിയായ ഫ്രണ്ട് ബംപറുകൾ  ,ക്രോമിയത്തിലും ബ്ളാക്കിലും പൊതിഞ്ഞ ഗ്രില്ല് , എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാംപുകള്‍, 18 ഇഞ്ച് അലോയ് വീലുകൾ,പാസഞ്ചർ സൈഡ് ക്യാമറ,സൺ റൂഫ്,  ടൂ -സ്റ്റേജ് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, തുടങ്ങി വിവിധ സവിശേഷതകളോടെയാണ് അക്കോര്‍ഡ് ഹൈബ്രിഡ് എത്തിയിരിയ്ക്കുന്നത് .

വൈറ്റ് ഓര്‍ക്കിഡ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെക്കാനിക്ക്, ക്രിസ്റ്റല്‍ ബ്ലാക്ക് പേൾ എന്നീ നിറങ്ങളിലാണ് അക്കോര്‍ഡ് ഹൈബ്രിഡ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ 37 നും 40 ലക്ഷത്തിനും ഇടയിലാണ് വിപണി വില 

Post your comments