Global block

bissplus@gmail.com

Global Menu

കെ.എസ്.ഇ.ബി : പുതിയ സേവനങ്ങൾ മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തു

തിരുവനന്തപുരം:  വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ വിവര സാങ്കേതിക വിദ്യാധിഷ്ഠിതമായ നവീന സേവനങ്ങളുടെ ഉത്‌ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഊര്‍ജ്ജദൂത്, ഊര്‍ജ്ജസൗഹൃദ്, ടോള്‍ ഫ്രീ നമ്പര്‍, വാട്‌സ് ആപ്പ് വഴി പരാതി സ്വീകരണം എന്നിങ്ങനെ നാല് സേവനങ്ങൾ ആണ് കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്കായി സമർപ്പിച്ചത്.  പ്രാവര്‍ത്തികമായ നാലു പദ്ധതികള്‍ വഴി കെ.എസ്.ഇ.ബിയും ജനങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ കഴിയും.

വൈദ്യുതി തടസവും പുനസ്ഥാപനവും ഉപഭോക്താക്കളെ അറിയിക്കുന്ന പദ്ധതിയാണ് ഊര്‍ജ്ജദൂത്.വൈദ്യുതി ബില്‍ തുക, പണമടയ്ക്കാനുള്ള തീയതി എന്നിവ ഉപഭോക്താക്കളെ എസ്.എം.എസ്, ഇ-മെയില്‍ എന്നിവ വഴി അറിയിക്കുന്ന പദ്ധതിയാണ് ഊര്‍ജ്ജ സൗഹൃദ്.പരാതികള്‍ രേഖപ്പെടുത്താന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍, പരാതികള്‍ 9496001912 എന്ന വാട്‌സ് ആപ്പ് നമ്പര്‍ വഴി അയയ്ക്കുന്നതിലുള്ള  സംവിധാനം എന്നിവയാണ് ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ബോര്‍ഡിന് ജനങ്ങളോടുള്ള സമീപനത്തിലുണ്ടായിരിക്കുന്ന ഗുണകരമായ മാറ്റം പൂര്‍ണ തോതില്‍ വിജയിപ്പിക്കാന്‍ കഴിയണം.അതിന് ജീവനക്കാരുടെ സഹകരണം കൂടിയേ തീരൂ.വികസനകാര്യത്തില്‍ സ്ഥാപനം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. സേവനമേഖലയില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിലരുണ്ടെങ്കിലും ജനതാല്‍പര്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാര്‍ക്കും കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post your comments