Global block

bissplus@gmail.com

Global Menu

നികുതി ദായകര്‍ക്ക് ഇനി എസ്.എം.എസ് അലേര്‍ട്ട്

ന്യൂഡൽഹി : ആദായ നികുതി ദായകർക്ക് നികുതി വിവരങ്ങൾ ഇനി മുതൽ എസ്.എം.എസ്. ആയി  ലഭിക്കും  . ശമ്പളക്കാരായ ആദായനികുതി ദായകര്‍ക്ക് ആണ്  എസ്.എം.എസ്  ആയി നികുതി സേവനങ്ങൾ ലഭ്യമാകുക .

2.5 കോടി നികുതിദായകര്‍ക്ക്  പുതിയ സംവിധാനം പ്രയോജനപ്പെടും .മൂന്ന് മാസം കൂടുമ്പോൾ നികുതി സംബന്ധമായ വിവരങ്ങൾ എസ് എം എസ് മുഖാന്തരം അറിയാൻ കഴിയും . മൂന്ന് മാസത്തിൽ ഒരിക്കൽ ലഭിക്കുന്ന എസ്.എം.എസ് സേവനങ്ങൾ അധികം വൈകാതെ തന്നെ എല്ലാ മാസവും  ലഭ്യമാക്കി തുടങ്ങാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്  സൗ​കര്യമൊരുക്കും .

നികുതി അടയ്ക്കുന്നതിനെ കുറിച്ചും , എത്രത്തോളം നികുതി ഒരു വർഷം അടച്ചുഎന്നതിനെക്കുറിച്ചും , തുടങ്ങി നികുതി സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യതയോടെ അറിയാൻ പുതിയ പദ്ധതി സഹായിക്കും . വിവരങ്ങൾ കൃത്യമായി അറിയാതെ വരുമ്പോഴുണ്ടാകുന്ന നികുതി പ്രശ്നങ്ങൾ ഇത്തരത്തിൽ ഒരു പരിധി വരെ ഒഴിവാക്കാം .

അനായാസം കാര്യങ്ങൾ അറിയാനും എസ്.എം.എസ്. പദ്ധതി സഹായിക്കും .നികുതി സംബന്ധിച്ച പരാതി നൽകുന്നതിന്  ഓണ്‍ലൈന്‍ സൗകര്യം ഒരുക്കാനും എസ്.എം.എസ് സൗകര്യം ശമ്പള ഇതര വിഭാഗത്തിന്  ലഭ്യമാക്കുവാനും  അധികം വൈകാതെ തന്നെ നടപടി സ്വീകരിക്കും 

Post your comments