Global block

bissplus@gmail.com

Global Menu

റിസര്‍വ് ബാങ്ക് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നു

മുബൈ: റിസര്‍വ് ബാങ്ക് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുന്നു .  കറന്‍സി നോട്ടുകളുടെ ക്ഷാമം ഒഴിവാക്കുവാനായിട്ടാണ് റിസർവ് ബാങ്ക് പുതിയ നോട്ടുകൾ പുറത്തിറക്കുന്നത് ​.

മൈസൂരിലെ പ്രിന്റിങ്ങ് പ്രസ്സില്‍ 2000 രൂപയുടെ കറന്‍സി നോട്ടുകളുടെ അച്ചടി പൂർത്തിയായി കഴിഞ്ഞു .വ്യാജ നോട്ടുകൾ അധികമായതിനെ തുടർന്ന് 1000 ത്തിന്റേയും 500 ന്റേയും ചില നോട്ടുകൾ പിൻവലിച്ചിരുന്നു .

കേന്ദ്ര സർക്കാരോ റിസർവ് ബാങ്കോ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല . നിലവിൽ   റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഏറ്റവും മൂല്യമുള്ള നോട്ടുകൾ 1000 ത്തിന്റേതാണ്  . റിസർവ് ബാങ്കിന്റെ നിർദ്ദേശമനുസരിച്ച് കേന്ദ്ര സർക്കാരാണ് കറൻസി നോട്ടുകൾ അച്ചടിക്കുന്നത്.

1000 ത്തിന്റേയും 500 ന്റേയും നോട്ടുകളാണ് 86 ശതമാനം ഇടപടുകൾക്കും ഉപയോഗിക്കുന്നത് . 2000 രൂപയുടെ നോട്ടുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഉയർന്ന തുകയുടെ പണമിടപാടുകൾ അനായാസമായേക്കും. 

Post your comments