Global block

bissplus@gmail.com

Global Menu

പണമിടപാടുകൾക്ക് ഇനി റേഷൻ കടകളും

ന്യൂഡൽഹി : റേഷന്‍ കടകളിലൂടെ ബാങ്കിങ് സേവനങ്ങൾ നടത്താനും കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു .

പ്രധാന മന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായി ഗ്രാമീണ മേഖലകളില്‍ പോലും ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ  ആറു ലക്ഷത്തോളം റേഷന്‍ കടകളെ പദ്ധതിയുടെ ഭാഗമാക്കുന്നത്.

പണമടയ്ക്കല്‍, പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും  റേഷന്‍ കടവഴി സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആധാറുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും ബാങ്കിങ് സേവനങ്ങൾ സാധ്യമാക്കുക .

ഏത് ബാങ്കിന്റെ കാര്‍ഡുകള്‍ ഉള്ളവര്‍ക്കും പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകൾക്കും പുതിയ പദ്ധതിയിലൂടെ സാധിക്കും. പ്രധാന മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം 25 കോടി അക്കൗണ്ടുകളാണ് നിലവിൽ ഉള്ളത് അതിൽ 13 കോടി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് .

Post your comments