Global block

bissplus@gmail.com

Global Menu

വിമാന യാത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഉഡാന്‍ പദ്ധതി

ന്യൂഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാനയാത്രകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നു . ഉഡാന്‍ ( ഉഡേ ദേശ് കാ ആം നാഗരിക്) എന്നപേരിലാണ് പദ്ധതി നടപ്പിലാക്കുന്നത് .

രാജ്യത്തിനകത്ത് ഒരു മണിക്കൂറിൽ താഴെ ഉള്ള വിമാന സർവീസുകൾക്കാണ്  പദ്ധതി നടപ്പിലാക്കുക .

വിമാന യാത്രയ്ക്ക് മണിക്കൂറിന് 2,500 രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക .ഒരു മണിക്കൂറില്‍ താഴെയുള്ള യാത്രയ്ക്ക് പരമാവധി 2,500 രൂപയായി നിജപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

വിമാനങ്ങളില്‍  40 സീറ്റുവരെയും ഹെലികോപ്റ്ററുകളില്‍ അഞ്ചു സീറ്റു മുതല്‍ 13 സീറ്റ് വരെയും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സബ്സിഡി നല്‍കും. വിമാന കമ്പനികള്‍ക്ക് നഷ്ടം ഒഴിവാക്കുന്നതിനായി മറ്റു പ്രധാന ആഭ്യന്തര സർവീസുകളിൽ പ്രത്യേക സെസ് ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതിയുടെ ചുമതല. ജനുവരി മുതല്‍ ഉഡാന്‍ പദ്ധതി പ്രാബല്യത്തിൽ വരും .

Post your comments