Global block

bissplus@gmail.com

Global Menu

അശോക് ലെയ്‌ലാന്റിൽ നിന്നും ഇലക്ട്രിക് ബസുകൾ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റ്  ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു . ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നത് .

ഇന്ത്യൻ നിരത്തുകൾക്ക് ഏറെ അനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്ന സര്‍ക്യൂട്ട് എന്ന പേരിലാണ് ഇലക്ട്രിക് ബസ് പുറത്തിറിക്കിയിരിക്കുന്നത് .ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ദൂരം യാത്രചെയ്യാനാകും . മണിക്കൂറിൽ 75 കിലോമീറ്ററാണ് പരമാവധി വേഗം.  

ബസില്‍ ഉപയോഗിച്ചിരിക്കുന്ന  ലിഥിയം അയേണ്‍ ബാറ്ററികൾ മൂന്നു മണിക്കൂറുകൊണ്ട്  ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഡ്രൈവർ ഉൾപ്പെടെ 31 യാത്രക്കാർക്ക് ബസിൽ  ഒരേസമയം യാത്രചെയ്യാം .

യാത്രക്കാർക്കായി മെബൈല്‍ ചാര്‍ജിങ്  പോയന്റുകളും, വൈ ഫൈ സംവിധാനവും ബസിൽ ഒരുക്കിയിട്ടുണ്ട് . യാത്രക്കാരുടെ സുരക്ഷയ്ക്ക് അത്യാധുനിക ടെലിമാറ്റിക്സ് സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് .

1.5 മുതൽ  3.5  കോടിരൂപയ്ക്കും ഇടയിലാണ്  ബസിന്റെ നിർമ്മാണചെലവ് വരുന്നത് . വാണിജ്യാടിസ്ഥാനത്തിൽ ബസുകളുടെ നിർമ്മാണത്തിനായി 500 കോടിയോളം രൂപയാണ് അശോക് ലെയ്‌ലാന്റ് വിനിയോഗിക്കുക .

Post your comments