Global block

bissplus@gmail.com

Global Menu

ബാംഗ്ലൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് ഫൈക്കണ്‍

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി/ ഐ.ടി.ഇ.എസ് സേവനദാതാക്കളായ ഫൈക്കണ്‍ കേരളത്തിലെ ഐ.ടി മേഖലയില്‍ വിജയകരമായി പത്തു വർഷം പിന്നിടുന്നു.

ലോകമൊട്ടാകെ സംരംഭകര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍  പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആഗോളതലത്തില്‍ വ്യാപിക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി ഇപ്പോള്‍. ഇതോടനുബന്ധിച്ച് ഈ മാസം കമ്പനി ബാംഗ്ലൂരിലും പ്രവര്‍ത്തനം ആരംഭിക്കും.

തന്ത്രപ്രധാനമായ ഒരു പ്രദേശത്തിലേക്ക് കമ്പനി വ്യാപിപ്പിക്കാനുളള ആലോചനയിലായിരുന്നു വളരെ കാലമായി ഫൈക്കണ്‍.  കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങളുടെ മേഖലയില്‍ മികവ് കൈവരിച്ച ഫൈക്കണ്‍, ഇതിനോടകം തന്നെ അടുത്ത പത്ത് വര്‍ഷത്തേയ്ക്കുളള പദ്ധതികളും തയ്യാറാക്കി കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് മൂല്യവര്‍ദ്ധനവ് പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിനായിരിക്കും കൂടുതലായി ശ്രദ്ധ ചെലുത്തുന്നത്.

ഇതിന്  പുറമേ, ജീവനക്കാര്‍, ഉപഭോക്താക്കള്‍, ബിസിനസ്സ് പങ്കാളികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബ്ലിറ്റി (സി.എസ്.ആര്‍) സംരംഭങ്ങള്‍, കായിക മത്സരങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടനവധി പരിപാടികളോടെ വിജയകരമായ പത്ത് വര്‍ഷങ്ങള്‍ ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ഫൈക്കണ്‍.

Post your comments