Global block

bissplus@gmail.com

Global Menu

അവശ്യസാധനങ്ങൾക്ക് കേന്ദ്ര സർക്കാർ വിലനിയന്ത്രണം

ന്യൂഡല്‍ഹി: അവശ്യ സാധനങ്ങളുടെ ചില്ലറ വില്‍പ്പനവില ഇനി കേന്ദ്ര സര്‍ക്കാർ നിശ്ചയിക്കും. വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അനിയിന്ത്രിതമായി വില വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മെട്രോളജി വകുപ്പ് നിയമം ഭേദഗതി ചെയ്ത് പുതിയ വിജ്ഞാപനം ഇറക്കിയത് .

1955ലെ അവശ്യ വസ്തു നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് . പുതിയ വിജ്ഞാപനം അനുസരിച്ച് പാക്കറ്റിൽ ലഭിക്കുന്ന ഉൽപന്നങ്ങൾക്കും വില നിയന്ത്രണം ബാധകമായിരിക്കും . അരി, പഞ്ചസാര, തക്കാളി, ഉള്ളി, പയര്‍ എന്നിങ്ങനെ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില സര്‍ക്കാര്‍ നിരീക്ഷിക്കും. വില ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടായാല്‍  സർക്കാർ നടപടികൾ സ്വീകരിക്കും .

മൊത്തവില്‍പ്പനയുടെയും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെയും വിലയിലാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ  നിയന്ത്രണം ഉണ്ടാവുക. അവശ്യ സാധനങ്ങളുടെ ചില്ലറ വില്‍പ്പന വില സാധാരണ  മാര്‍ക്കറ്റില്‍ തന്നെയാണ് നിശ്ചയിക്കുന്നത്. അടുത്തകാലത്ത് ചില  ഉൽപന്നങ്ങളുടെ വില കൂടിയ സാഹചര്യത്തിൽ ഉപഭോക്താക്കളിൽ നിന്നും കടുത്ത പ്രതിഷേധം  ഉണ്ടായതിനാലാണ് ഇത്തരത്തിൽ ഒരു നടപടി .

Post your comments