Global block

bissplus@gmail.com

Global Menu

ആമസോണ്‍ ഗ്ളോബല്‍ സ്റ്റോര്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇ കോമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയിൽ ​ 'ആമസോണ്‍ ഗ്ളോബല്‍ സ്റ്റോര്‍'  ആരംഭിച്ചു . ഇന്ത്യയിലെ വ്യാപര പ്രാധാന്യം കണക്കിലെടുത്താണ് ആമസോൺ ഇന്ത്യയിൽ ഗ്ലോബൽ സ്റ്റോറിന് തുടക്കം കുറിച്ചത് .

ഇന്ത്യൻ രൂപയുടെ മൂല്യത്തിന് അനുസരിച്ച് ഉൽപന്നങ്ങൾ​ വാങ്ങാനുള്ള അവസരം കൂടി ഇതിലൂടെ  ഇന്ത്യൻ ഉപഭോക്താക്കൾക്ക് സാധ്യമാകും . തുടക്കത്തിൽ  12 വിഭാഗങ്ങളിലായി 40 ലക്ഷം യു.എസ് നിര്‍മ്മിത ഉല്‍പന്നങ്ങളാണ്  ഇന്ത്യയിലെ ഗ്ലോബൽ സ്റ്റോറിലൂടെ  ലഭ്യമാക്കുക. അധികം വൈകാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഗ്ളോബല്‍ സ്റ്റോറിലൂടെ ലഭ്യമാകും​ . 2 -12 ദിവസത്തിനുള്ളിൽ ഉൽപന്നങ്ങൾ  ഉപഭോക്താവിന് ലഭ്യമാക്കാൻ സാധിക്കും .

ആമസോണ്‍ ഗ്ളോബല്‍ സ്റ്റോര്‍ അവതരിപ്പിക്കുന്ന മൂന്നാമത് രാജ്യമാണ് ഇന്ത്യ , ചൈനയിലും,  മെക്സിക്കോയിലുമാണ്  നിലവിൽ ഗ്ലോബൽ സ്റ്റോറുകൾ ഉള്ളത് . ജനപ്രീതി നേടിയ ആമസോണിന്റെ 'ബ്ളാക്ക് ഫ്രൈഡേ സെയില്‍'  ഉൾപ്പെടെയുള്ള വ്യാപാര മേളകളും ഇന്ത്യയിലെ  ഗ്ലോബൽ സ്റ്റോറുകളിലൂടെ ലഭിക്കും .

30 ദിവസത്തിനുള്ളിൽ സാധനങ്ങൾ തിരകെ നൽകാനോ, മാറ്റിവാങ്ങാനോ ​ അവസരം ഉണ്ടാകും . ഇന്ത്യപോസ്റ്റ്, അരാമെക്‌സ് ​, ഡി എച്ച് എൽ തുടങ്ങിയവ വഴി ​ ആയിരിക്കും ഉൽപന്നങ്ങളുടെ വിതരണം നടത്തുക ​.

Post your comments