Global block

bissplus@gmail.com

Global Menu

ജാഗ്വാർ എഫ് പേസ് ഒക്ടോബർ 20 ന് എത്തും

ന്യൂഡൽഹി : പ്രമുഖ വാഹന നിർമ്മതാക്കളായ ജാഗ്വാർ ലാൻഡ് റോവർ പുതിയ മോഡലായ ജാഗ്വാർ എഫ് പേസ്  ഒക്ടോബർ 20 ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും.

എസ്.യു.വിയുടെ സവിശേഷതകള്‍ ഒത്തുചേരുന്ന ജാഗ്വാറിന്റെ ആദ്യ മോഡലാണ് ജാഗ്വാർ എഫ് പേസ് .8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോകസോടുകൂടി എത്തുന്ന ജാഗ്വാർ എഫ് പേസ് 296 ബിഎച്ച്പി , 177 ബിഎച്ച്പി എന്നിങ്ങനെ രണ്ട് എഞ്ചിൻ വകഭേദങ്ങളിലാണ് എത്തുക. 

വാഹനത്തിന്റെ ഇന്റീരിയറിന്റെ 80 ശതമാനവും നിര്‍മ്മിച്ചിരിക്കുന്നത് അലുമിനിയം കൊണ്ടാണ്. ഒരേ സമയം ഓഫ് റോഡ്, ഓണ്‍ റോഡ് പതിപ്പുകളാക്കിയാണ് എഫ് പേസ് ഇറങ്ങുന്നത്.സ്പീഡ് ലിമിറ്റോടുകൂടിയ ക്രൂയിസ് കണ്‍ട്രോള്‍,മുന്‍-പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ ഡിമ്മിങ് ഇന്റേണല്‍ റിയര്‍വ്യൂ മിറർ ,  റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നത് .

 കൊച്ചി ഉൾപ്പെടെയുള്ള 23  അംഗീകൃത ജാഗ്വാർ ഷോറൂമുകൾ വഴിയോ ഓൺലൈൻ ആയോ ജാഗ്വാർ എഫ് പേസ് ബുക്ക് ചെയ്യാം .

Post your comments