Global block

bissplus@gmail.com

Global Menu

ടെലിവിഷൻ പാക്കേജ് : നിർദ്ദേശവുമായി ട്രായി

ന്യൂഡൽഹി : ടെലിവിഷൻ പാക്കേജുകൾക്കായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പുതിയ നിരക്ക് നടപ്പിലാക്കാൻ ഒരുങ്ങുന്നു  . മാസം 130 രൂപയെന്ന നിരക്കിൽ 100 സ്റ്റാൻഡേർഡ് ഡെഫനിഷൻ ചാനലുകൾ നൽകാനാണ് ട്രാ​യിയുടെ പുതിയ നിർദ്ദേശം .

നിർബന്ധമായും  ഉപഭോക്താക്കൾക്ക്  നൽകിയിരിക്കേണ്ട ചാനലുകളെ ക്കുറിച്ച്  കേന്ദ്ര സർക്കാർ  ഇതിനുമുൻപ് വിജ്ഞാപനം നൽകിയിട്ടുണ്ട് അതുൾപ്പെടെ ആയിരിക്കും പുതിയ ട്രായി നിർദ്ദേശം  അനുസരിച്ച് പുതിയ പാക്കേജ് നൽകുക.

നികുതി നിരക്കിന് പുറമെയാണ് 130 രൂപാ നിരക്കിൽ ടെലിവിഷൻ പാക്കേജുകൾ ലഭിക്കുക. 100 ചാനലിൽ കൂടുതലായി വേണമെങ്കിൽ സ്ലാബടിസ്ഥാനത്തിൽ പണം നൽകണം. ഒരു സ്ലാബിന് നികുതി നിരക്കിന് പുറമെ 20 രൂപയാണ് നൽകേണ്ടത്.

ട്രായിയുടെ പുതിയ നിർദ്ദേശം നടപ്പിൽ വന്നാൽ 2017 ഏപ്രിൽ ഒന്നു മുതൽ ഉപഭോക്താക്കൾക്ക് പുതിയ നിരക്കിൽ സേവനം ലഭ്യമാകും. ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാരാണ് ഇപ്പോൾ മാസവരി തീരുമാനിക്കുന്നത് . പ്രീമിയം ചാനലുകളുടെയും, പേ ചാനലുകളുടെയും നിരക്ക് സംബന്ധിച്ചും 
ട്രായി നിർദ്ദേശം ഉണ്ടായേക്കും .​

Post your comments