Global block

bissplus@gmail.com

Global Menu

കേരള ഉൽപന്നങ്ങൾ വാങ്ങാൻ കെലിബൈ.കോം

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങൾ  വിറ്റഴിക്കാന്‍ കെല്‍ട്രോണ്‍, ഇ-കൊമേഴ്സ് വെബ് പോര്‍ട്ടൽ ഒരുക്കുന്നു. കെലിബൈ.കോം എന്ന പേരിൽ  പരീക്ഷണാടിസ്ഥാനത്തില്‍  ഇൗ മാസം തന്നെ ഒൗദ്യോഗിക പ്രവര്‍ത്തനം ആരംഭിക്കും.

സർക്കാരിന്റെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങള്‍ അഞ്ചു മുതല്‍ 10% വരെ വിലക്കുറവില്‍  കെലിബൈ.കോം എന്ന ഇൗ വെബ്സൈറ്റില്‍ നിന്നു   ഉപഭോക്താക്കൾക്ക് വാങ്ങാം. ഹാന്‍ടെക്സ്  തുണിത്തരങ്ങള്‍, റബ്കോ ഫര്‍ണിച്ചറുകൾ ,കെല്‍ട്രോണിന്റെ ശ്രവണ തരംഗ്, ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഗര്‍ഭ നിരോധന ഉറ, കേരഫെഡിന്റെ ഉൽപന്നങ്ങൾ,  സുരഭി കരകൗശല വസ്തുക്കൾ,  സ്പൈസസ് ബോര്‍ഡിന്റെ ഉല്‍പന്നങ്ങള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍,  പഴയ ചോദ്യക്കടലാസുകള്‍, പിഎസ്സി പരീക്ഷയ്ക്കുള്ള ഗൈഡുകള്‍, ഒൗഷധിയുടെ ആയുര്‍വേദ മരുന്നുകള്‍, കേരള ദിനേശ് ഉല്‍പന്നങ്ങള്‍, തുടങ്ങിയവയെല്ലാം കെലിബൈ.കോം നിന്ന് വാങ്ങാം .

ഇന്ത്യാ പോസ്റ്റ് വഴിയായിരിക്കും ഉൽപന്നങ്ങൾ വീട്ടിൽ എത്തിക്കുക. എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനവും ഉപയോഗിച്ച്‌ മുന്‍കൂര്‍ പണമടച്ച്‌ ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 

Post your comments