Global block

bissplus@gmail.com

Global Menu

മികച്ച റൂഫ് ടൈലുകളുമായി വീനര്‍ബെര്‍ഗര്‍ ഗ്രൂപ്പ്

കൊച്ചി: ചുടുകട്ട (ടെറാകോട്ട) നിര്‍മാണ രംഗത്ത് ലോകത്തും റൂഫ് ടൈല്‍ നിര്‍മാണ രംഗത്ത് യൂറോപ്പിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വീനര്‍ബെര്‍ഗര്‍ ഗ്രൂപ്പ് കേരളത്തിലേക്ക് ചുവടുവയ്ക്കുന്നു. കേരളത്തിലെ വീടുകള്‍ക്ക് അനുയോജ്യമായ റൂഫ് ടൈലുകളുമായാണ് വീനര്‍ബെര്‍ഗര്‍ എത്തുന്നത്.

ചുമര്‍, മേല്‍ക്കൂര, കെട്ടിടങ്ങളുടെ മുന്‍വശം, ലാന്‍ഡ്‌സ്‌കേപ് എന്നിവയുടെ നിര്‍മാണത്തില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട രണ്ട് നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് വീനര്‍ബെര്‍ഗറിന്റെ വരവ്.

മികവാര്‍ന്ന യൂറോപ്യന്‍ ഗുണനിലവാരവും മികച്ച സാങ്കേകതിക വിദ്യയും സമ്മേളിക്കുന്ന ഉല്‍പന്നങ്ങള്‍ കേരളത്തിലെത്തും. ശ്രദ്ധാപൂര്‍വം ശേഖരിക്കുന്ന കളിമണ്ണും മികച്ച രീതിയിലുള്ള മിക്‌സിങ്ങുമാണ് വീനര്‍ബെര്‍ഗറിന്റെ പ്രത്യേകത. കൊറാമിക് റൂഫിങ് ടൈലുകള്‍ക്ക് 30 വര്‍ഷത്തെ ഗാരന്റിയും ഉറപ്പുവരുത്തുന്നു. പ്രകൃതിദത്തമായ കലര്‍പ്പില്ലാത്ത കളിമണ്ണ് ഉപയോഗിച്ചാണ് കൊറാമിക് റൂഫിങ് ടൈലുകളുടെ നിര്‍മാണം.

ശുദ്ധമായ കളിമണ്ണുപയോഗിച്ച് ഉന്നത സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്നതാണ് റൂഫിങ് ടൈലുകള്‍.  മലിനീകരണ സാധ്യതയില്ലാത്ത ചേരുവകൾ ആണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ  ആരോഗ്യപ്രദമായ ജീവിതസാഹചര്യത്തിന് അനുയോജ്യമായിരിക്കും. 

 

Post your comments