Global block

bissplus@gmail.com

Global Menu

എച്ച്എല്‍എൽ മെഡിപാര്‍ക്കിന് കേന്ദ്രാനുമതി

തിരുവനന്തപുരം: അത്യന്താധുനിക വൈദ്യോപകരണങ്ങളുടെ നിര്‍മാണത്തിനായി രാജ്യത്തെ ആദ്യ മെഡിപാര്‍ക്ക് സ്ഥാപിക്കാന്‍ 330 ഏക്കര്‍ സ്ഥലം ഭൂമി കീഴ്പാട്ടത്തിനു നല്‍കാന്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് വൈദ്യ സാങ്കേതിക ഉല്‍പാദന സംരംഭമായ മെഡിപാര്‍ക്ക് നിര്‍മിക്കാന്‍ എച്ച്എല്‍എല്ലിന് കേന്ദ്രം അനുമതി നല്‍കിയത്.

  തമിഴ്‌നാട്  കാഞ്ചീപുരം ജില്ലയിലെ ചെങ്കല്‍പേട്ടില്‍, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് മെഡിപാര്‍ക്കിനായി അനുവദിച്ചിരിക്കുന്നത്. 

പേസ് മേക്കര്‍ ഉപകരണങ്ങൾ ,സ്‌കാനിങ് ഉപകരണങ്ങള്‍ ശ്വസന സഹായികള്‍ തുടങ്ങിയവയുടെ ആഭ്യന്തര ഉല്‍പാദനത്തില്‍ വർദ്ധന ഉണ്ടാക്കാനും സാധിക്കും. പാര്‍ക്ക് സജ്ജമാകുന്നതോടെ മൂവായിരത്തോളം പേര്‍ക്ക് തൊഴിലവസരവും ലഭിക്കും. ആഭ്യന്തര ഉല്‍പാദനം വര്‍ധിക്കുന്നതോടെ രാജ്യത്ത് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ചികില്‍സ ലഭ്യമാക്കാന്‍ സാധിക്കും 

Post your comments