Global block

bissplus@gmail.com

Global Menu

വോഡഫോണും മൈക്രോസോഫ്റ്റും കൈകോർക്കുന്നു

കൊച്ചി:  വോഡഫോണ്‍ ഇന്ത്യയുടെ സംരംഭകത്വ വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ്, ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന പങ്കാളിയെന്ന നിലയില്‍ മൈക്രോസോഫ്റ്റുമായി ധാരണയിലെത്തി. ഈ ധാരണയുടെ ഭാഗമായി വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് എല്ലാ തലത്തിലുമുള്ള  ഇന്ത്യന്‍ ബിസിനസുകാര്‍ക്കും മൈക്രോസോഫ്റ്റ് ഓഫിസ് 365 പ്രയോജനപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. 

ക്ലൗഡില്‍ നിന്നുള്ള ഓഫിസ് ആപ്ലിക്കേഷനുകള്‍, എവിടെ നിന്നും  പ്രയോജനപ്പെടുത്താന്‍ സഹായകമായ രീതിയില്‍  സംരംഭകര്‍ക്കു വേണ്ടി വരുന്ന സേവനങ്ങളും ടൂളുകളുമെല്ലാം ഇനിമുതൽ ലഭ്യമായി തുടങ്ങും.

 ഉപയോഗത്തിനനുസരിച്ചു പണം നല്‍കേണ്ട സോഫ്റ്റ് വെയര്‍ സേവനം എന്ന നിലയിലാണ് മൈക്രോസോഫ്റ്റ് ഓഫിസ് 365 പ്രൊഡക്ടിവിറ്റി സ്യൂട്ട് അവതരിപ്പിക്കുന്നത്.

ഇമെയില്‍, ക്ലൗഡ് ശേഖരണം, ആധുനിക അഡ്മിന്‍ നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കുന്ന സമ്പൂര്‍ണ പ്രൊഡക്ടിവിറ്റി കൊളാബറേഷന്‍ സ്യൂട്ട്,ബില്ലിങിന് അനുയോജ്യമായ പേ ആസ് യു ഗോ സൗകര്യം,അക്കൗണ്ട് മാനേജ്മെന്റ് , ഓണ്‍ ബോര്‍ഡിങ്, മൈഗ്രേഷന്‍, ഇന്‍ ലൈഫ് സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയ സമ്പൂര്‍ണമായ ക്ലൗഡ് പിന്തുണ, തടസ്സമില്ലാത്ത സുരക്ഷിതമായ കണക്ടിവിറ്റി തുടങ്ങിയ സേവനങ്ങൾ  ഉപഭോക്താക്കൾക്ക് ലഭിക്കും . 

Post your comments