Global block

bissplus@gmail.com

Global Menu

ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകൾ വിപണിയിലേക്ക്‌

സാന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലേക്ക് ഗൂഗിളിന്റെ രണ്ടു ഫോണുകൾ കൂടി എത്തുന്നു. പിക്‌സല്‍, പിക്‌സല്‍ എക്‌സ് എല്‍ എന്നിങ്ങനെ രണ്ടു മോഡലുകളാണ് ഗൂഗിള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

പിക്‌സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് ഡിസ്പ്ലേ സ്‌ക്രീനാണുള്ളത്. പിക്‌സല്‍ എക്‌സ് എല്‍ ഫോണിന് 5.5 ഇഞ്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണുള്ളത്. ഗൊറില്ല ഗ്ലാസ് 4 ഡിസ്പ്ലേ  യാണ് രണ്ട് ഫോണിലും ഉപയോഗിച്ചിട്ടുള്ളത് .12 മെഗാപിക്‌സല്‍ പിൻ  കാമറയും 8 മെഗാപിക്‌സല്‍ മുൻ കാമറയുമാണ് ഫോണിലുള്ളത് . 2770 എം.എ.എ.ച്ച് ബാറ്ററിയാണ് പിക്‌സല്‍ സ്മാര്‍ട്ട് ഫോണുകളിലുള്ളത്, 3450 എം.എ.എച്ച് ബാറ്ററിയാണ് പിക്‌സല്‍ എക്‌സ് എൽ ന്റെ പ്രത്യേകത.

ഗൂഗിള്‍ ഡ്യുവോ  വീഡിയോ മെസഞ്ചര്‍ആപ്പ് ,ഫോട്ടോ സ്‌റ്റോറേജ്, ഹൈ റെസലൂഷ്യൻ വീഡിയോ, ഫിംഗര്‍പ്രിന്റ് സെന്‍സറുകൾ ,യു.എസ്.ബി ടൈപ് സി കണക് ടിവിറ്റി,  തുടങ്ങിയവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ. 4 ജിബി റാമാണ് ഫോണിലുള്ളത്. പിക്‌സല്‍ ഫോണില്‍ 32 ജിബിയും പിക്‌സല്‍ എക്‌സ് എല്‍ ഫോണില്‍ 128 ജിബി സ്‌റ്റോറേജുമാണുള്ളത് .

15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് സ്മാര്‍ട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത. ബ്ലാക്ക്, സിൽവർ, ബ്ലൂ എന്നിങ്ങനെ  മൂന്ന് നിറങ്ങളിൽ ആണ് ഗൂഗിള്‍ സ്മാര്‍ട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .

Post your comments