Global block

bissplus@gmail.com

Global Menu

കാഡ്ബറി ഇന്ത്യയുടെ കാഡ്ബറി ഫ്യൂസ് വിപണിയിലേക്ക്

തിരുവനന്തപുരം:മോണ്‍ഡെലസ് ഇന്ത്യ പ്രീമിയം ഉല്‍പ്പന്നമായ കാഡ്ബറി ഫ്യൂസ് വിപണിയിൽ അവതരിപ്പിച്ചു .കപ്പലണ്ടി, സ്മൂത്ത് കാരമല്‍, ക്രീമി സെന്‍റര്‍ എന്നിവ ഉപയോഗിച്ചുള്ള  കാഡ്ബറി മില്‍ക്ക് ചോക്കളേറ്റില്‍ പൊതിഞ്ഞ രുചികരമായ  കാഡ്ബറി ഫ്യൂസ് ആണ് വിപണിയിൽ എത്തിയിട്ടുള്ളത് .

വിപണിയിൽ വിപ്ലവകരമായ തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഉല്‍പ്പന്നമാണ് കാഡ്ബറി ഡയറി മില്‍ക്ക് സില്‍ക്ക് എന്നും  ഇന്ത്യന്‍ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ കണക്കിലെടുത്ത് തങ്ങളുടെ ആഗോള വിദഗ്ധര്‍ രൂപം കൊടുത്ത ഉല്‍പ്പന്നമാണ് കാഡ്ബറി ഫ്യൂസ് എന്ന് ഇന്ത്യ മാര്‍ക്കറ്റിങ് (ചോക്കളേറ്റ്സ്) ഡയറക്ടര്‍ പ്രശാന്ത് പെരസ് പറഞ്ഞു.

 നിരവധി പുതിയ രൂപങ്ങളാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കാഡ്ബറി ഇന്ത്യ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യത്തെ സെന്‍റര്‍ ഫില്‍ഡ്, ആദ്യത്തെ എയ്റേറ്റഡ് ചോക്കളേറ്റ്, തനത് രൂപത്തിലുള്ള ടാബ്ലറ്റുകള്‍ എന്നിവ വന്‍ വിജയമായിരുന്നു.

പിങ്ക്, പര്‍പ്പിള്‍ നിറങ്ങളും വെള്ളവരകളും സംഗമിക്കുന്ന രൂപകല്‍പ്പനയിലാണ് കാഡ്ബറി ഫ്യൂസിന്‍റെ പാക്കേജിങ്. സ്റ്റോര്‍ ഷെല്‍ഫുകളില്‍ വേറിട്ടു നില്‍ക്കാന്‍ കാഡ്ബറി ഫ്യൂസിനെ പര്യാപ്തമാക്കുന്ന രൂപകല്‍പ്പനയാണിത്.

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലില്‍ തുടങ്ങി, മൂന്നു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ വരുന്ന പരമ്പരാഗത, ആധുനിക ഔട്ട്ലെറ്റുകളില്‍ കാഡ്ബറി ഫ്യൂസ് ലഭ്യമാകും. 20, 35 രൂപ നിരക്കുകളില്‍ ലഭിക്കുന്ന കാഡ്ബറി ഫ്യൂസ് സമ്മാനിക്കുന്നത് അവിസ്മരണീയമായ ചോക്കളേറ്റി ഫീസ്റ്റ് അനുഭവമാണ്.

Post your comments