Global block

bissplus@gmail.com

Global Menu

അടല്‍ പെന്‍ഷന്‍ പദ്ധതി നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ അടൽ പെൻഷൻ പദ്ധതി നിർബന്ധമാക്കുന്നു . കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അവതരിപ്പിച്ച അടല്‍ പെന്‍ഷന്‍ യോജന എന്ന പദ്ധതിയാണ് നിർബന്ധമാക്കാൻ ഒരുങ്ങുന്നത് . സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ എന്നിവരെല്ലാം തന്നെ ഇനി  അടൽ പെൻഷൻ പദ്ധതിയുടെ ഭാഗമാകേണ്ടിവരും.

അസംഘടിത വിഭാഗത്തിലെ തൊഴിലാളികള്‍ക്കുവേണ്ടിമാത്രമായി നടപ്പാക്കിയ പദ്ധതി വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ വന്നതിനാലാണ് എല്ലാ വിഭാഗത്തിലേയും തൊഴിലാളികൾക്കും  പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് .

എംപ്ലോയീസ് പെന്‍ഷന്‍ സ്കീം, നാഷണൽ പെന്‍ഷന്‍ സിസ്റ്റം എന്നിവയിലെല്ലാം അംഗമായവര്‍ അടല്‍ പെന്‍ഷന്‍ യോജനയിലും ചേരേണ്ടിവരും . 18 വയസ്സിനും 40  വയസ്സിനുമിടയിലുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രതിമാസം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനംചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയും കൂടിയ പെന്‍ഷന്‍ 5000 രൂപയും ആയിരിക്കും. 5000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പദ്ധതിയില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ച്‌ നിശ്ചിത തുക  60 വയസ്സുവരെ അടയ്ക്കേണ്ടത്. 60 വയസ്സു മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും .

Post your comments