Global block

bissplus@gmail.com

Global Menu

യു.എസ്.ടി ഗ്ലോബലിന് ഏഷ്യ ഐ.ടി എക്സലന്‍സ് പുരസ്ക്കാരങ്ങള്‍

തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ സൊല്യുഷന്‍സ് ആന്‍ഡ് ടെക്നോളജി കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍ രണ്ട് ഏഷ്യാ ഐ.ടി എക്സലന്‍സ് പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹമായി. സി.എം.ഒ ഏഷ്യയുടെ ആഭിമുഖ്യത്തിലുളള ഏഷ്യാ ഐ.ടി എക്സലന്‍സ് അവാർഡ് 2016 ൽ   സാമൂഹിക പ്രതിബദ്ധതയോടെയുളള ഐ.ടി പ്രവര്‍ത്തനങ്ങള്‍,ഐ.ടി മേഖലയിലെ മികച്ച കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹമായത്.

സിംഗപ്പൂരില്‍ നടന്ന ഏഷ്യാ ഐ.ടി എക്സലന്‍സ് അവാര്‍ഡ് വേദിയിലാണ് യു.എസ്.ടി ഗ്ലോബല്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

സാമൂഹിക പ്രതിബദ്ധതയിലൂന്നിയുളള ഐ.ടി പ്രവര്‍ത്തനം എന്ന വിഭാഗത്തിലെ പുരസ്ക്കാരം യു.എസ്.ടി ഗ്ലോബലിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ ഐസേഫിനാണ് ലഭിച്ചത്. ഏറ്റവും നൂതനമായ മൊബൈല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പൊതുജന സുരക്ഷയ്ക്കും, ഒപ്പം പോലീസ് സേനയുടെ കരുത്തു വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന രീതിയിലുളള യു.എസ്.ടി ഗ്ലോബലിന്‍റെ സാമൂഹ്യ പ്രതിബദ്ധതയോടെയുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അവാര്‍ഡിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. 

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ അകപ്പെടുമ്പോള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളിലെ വോള്യും ബട്ടനില്‍ ദീര്‍ഘമായി അമര്‍ത്തുന്നതു വഴി ഒട്ടും താമസം കൂടാതെ പൊലീസ് സഹായം തേടാനുപകരിക്കുന്ന ആപ്ലിക്കേഷനാണ് ഐസേഫ്. ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അലേര്‍ട്ട് അപായസ്ഥലം, ഉപഭോക്താവിന്‍റെ ഐഡി, മൊബൈല്‍ ഐ.എം.ഇ.ഐ നമ്പര്‍ എന്നിവ ഉള്‍പ്പടെയുളള സന്ദേശങ്ങള്‍ പൊലീസിന് ലഭിക്കുകയും, ഏറ്റവും അടുത്തുളള കണ്‍ട്രോള്‍  റൂം വഴി സഹായം എത്തിക്കാനും സാധ്യമാകുന്നു. സ്ത്രീകള്‍, വയോജനങ്ങള്‍ തുടങ്ങി ആയിരങ്ങള്‍ക്കാണ് ഇന്ന് ഐസേഫിന്‍റെ ഗുണഫലങ്ങള്‍ ലഭ്യമാകുന്നത്.

ട്രാന്‍സ്ഫോര്‍മിംഗ് ലൈവ്സ് എന്ന യു.എസ്.ടി ഗ്ലോബലിന്‍റെ സിദ്ധാന്തത്തിന് ലഭിച്ച അംഗീകാരമാണ് ഏഷ്യാ ഐ.ടി എക്സലന്‍സ് അവാര്‍ഡുകളില്‍ രണ്ടാമത്തേതായ മികച്ച സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുളള പുരസ്ക്കാരം. ആഗോളതലത്തില്‍ സന്നദ്ധ സംഘടനകള്‍, പ്രദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി കൈകോര്‍ത്ത് യു.എസ്.ടി ഗ്ലോബല്‍ നിരവധി സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കി വരുന്നത്. 

Post your comments