Global block

bissplus@gmail.com

Global Menu

റെയില്‍വേ ജീവനക്കാരുടെ ബോണസിൽ വർദ്ധനവ്

ന്യൂഡല്‍ഹി: റെയില്‍വേ  ജീവനക്കാര്‍ക്ക് ഈ വര്‍ഷവും 78 ദിവസത്തെ ശമ്പളം ബോണസായി ലഭിച്ചേക്കും . 18000  രൂപ വീതം ശരാശരി ഒരു ജീവനക്കാരന് ബോണസായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കാബിനറ്റ് യോഗമാകും ബോണസിന്റെ  കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക .

ഉത്പാദന അധിഷ്ഠിത ബോണസിന്റെ പരിധി 3500 ല്‍ നിന്ന് 7000 ആക്കി ഉയര്‍ത്തിയിരുന്നു . കഴിഞ്ഞ വര്‍ഷം ഏറ്റവും കുറഞ്ഞ ബോണസ് തുക  8975 രൂപയായിരുന്നു. ഇ വർഷം  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി തുക ലഭിക്കാനാണ് സാധ്യത .

മുൻപ് നാല് വര്‍ഷവും ഇതേ നിരക്കിലാണ് ബോണസ് നല്‍കിയിരുന്നത് .റെയില്‍വേയിലെ എല്ലാ നോണ്‍ ഗസ്റ്റഡ് ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ടായിരിക്കും . 12 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസിന്റെ  പ്രയോജനം ലഭിക്കും.

എന്നാൽ  ആര്‍.പി.എഫ്, ആര്‍.പി.എസ്.എഫുകാര്‍ക്ക് ബോണസ് ലഭിക്കില്ല . ബോണസ് നൽകുന്നതിലൂടെ  2000 കോടിയുടെ അധിക ബാധ്യത  റെയില്‍വേയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . 

Post your comments