Global block

bissplus@gmail.com

Global Menu

സ്റ്റാര്ട്ട് അപ്പുകള്ക്ക് ശുഭഭാവി

ഇന്ത്യയിലെ സ്റ്റാര്‍ട് അപ്പ് കമ്പനികളില്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് നാസ്‌കോമിന്റെ വെളിപ്പെടുത്തല്‍. ഐടിബിപിഒ മേഖലയിലെ നിരീക്ഷകരാണ് നാസ്‌കോം. ഇപ്പോള്‍ 66,000 പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നതെങ്കിലും  അഞ്ചു വര്‍ഷം കൊണ്ട്  എണ്ണം നാലിരട്ടിയായി വര്‍ധിക്കുമെന്നാണ് നാസ്‌കോം പ്രവചനം. രാജ്യത്ത് 3100 സ്റ്റാര്‍ട്ട് അപ്പ് കമ്പനികളാണ് ഇന്നുള്ളത്. ഇതില്‍ 800 ഉം കഴിഞ്ഞ വര്‍ഷം ആരംഭിച്ചതാണ്. ഈ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കമ്പനികളുടെ എണ്ണം 11,500 ആയി വര്‍ധിക്കുമെന്നും, സ്റ്റാര്‍ട്ട് അപ്പുകളുടെ രണ്ടാമത്തെ വലയ ഹബ്ബായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ മേഖലയില്‍ ഇപ്പോള്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണുള്ളത്. ബ്രിട്ടനിലെയും ഇസ്രയേലിലെയും സ്റ്റാര്‍ട് അപ്പ് മേഖലയേക്കാള്‍ അതിവേഗമാണ് നമ്മുടെ വളര്‍ച്ച. മോദി സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും മറ്റ് വ്യവസായാനുകൂല നയങ്ങളും സ്റ്റാര്‍ട് അപ്പ് മേഖലയ്ക്ക് ശക്തിപകരുമെന്നാണ് ഐടി മേഖലയുടെ പൊതു വിലയിരുത്തല്‍.

Post your comments