Global block

bissplus@gmail.com

Global Menu

കേന്ദ്ര സർക്കാർ മരുന്നുകളുടെ വില വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: മരുന്നുകളുടെ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം . 10 ശതമാനം വരെ മരുന്നുകൾക്ക് വില കൂട്ടാനാണ് കേന്ദ്ര സർക്കാർ തീരുമാനം . പ്രമേഹം,രക്തസമ്മർദ്ധം,അൽഷിമേഴ്സ് തുടങ്ങിയവയ്ക്കുള്ള   മരുന്നുകളുൾപ്പെടെ 100ഓളം മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ ആണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത് .

മരുന്നു കമ്പനികള്‍ക്ക്  കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച അനുമതി നൽകി. അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മരുന്നുകൾക്കാണ് വിലവർദ്ധിപ്പിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 684 ഇനം മരുന്നുകളാണ് നേരത്തേ വിലനിയന്ത്രണ പട്ടികയിലുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്  875 ഇനം മരുന്നുകളായി ഉയര്‍ത്തിയിരുന്നു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഒരു വർഷത്തേക്ക് മരുന്നുകളുടെ വിലവർദ്ധിപ്പിക്കുന്നത് നിരോധിച്ചിരുന്നു. 

എന്നാൽ ഇതിനെതിരെ മരുന്നുകമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചതിനെത്തുടർന്നാണ്  മരുന്നുകളുടെ  വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തുടർന്ന് ഉത്തരവ് പിന്‍വലിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സിന് നിർദ്ദേശം ലഭിക്കുകയായിരുന്നു .

വിലവർദ്ധിപ്പിച്ച മരുന്നുകൾക്ക്  പകരം മരുന്നുകൾ ഗുണമേന്മയിലും വിലക്കുറവിലും വിപണിയിൽ കിട്ടാനുള്ളതിനാൽ ഉപഭോകതാക്കളെ ബാധിക്കില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നത് .

Post your comments