Global block

bissplus@gmail.com

Global Menu

ബിപിസിഎല്‍ - കൊച്ചി റിഫൈനറി ഹരിത എണ്ണ ശുദ്ധീകരണശാലയാക്കുന്നു

കൊച്ചി : ജൈവമാലിന്യങ്ങളില്‍ നിന്നും പെട്രോളിയം അനുബന്ധ ഇന്ധനമായ എഥനോള്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റോടു കൂടി ബിപിസിഎല്‍ - കൊച്ചി റിഫൈനറിയെ ഇന്ത്യയിലെ  ആദ്യ ഹരിത എണ്ണ ശുദ്ധീകരണശാലയാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു .

ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്ന കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇത് വ്യക്തമാക്കിയത്  .

500 കോടി രൂപ മുതൽ മുടക്കിലായിരിക്കും എഥനോൾ പ്ലാന്റ് സ്ഥാപിക്കുക . അതിനോടൊപ്പം തന്നെ പെട്രോളിയം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ പരിശീലനത്തിനായി നൈപുണ്യ വികസനകേന്ദ്രവും ആരംഭിക്കും .

ജൈവ മാലിന്യവും കാര്‍ഷിക മാലിന്യവുമെല്ലാം ഉപയോഗപ്പെടുത്തി എഥനോള്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റാണു സ്ഥാപിക്കുന്നത്. ഇന്ധന ഇറക്കുമതി കുറച്ച് പകരം ഇന്ധന സാധ്യതകള്‍ തേടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ പദ്ധതി. പെട്രോളിനൊപ്പം 90:10 അനുപാതത്തില്‍ എഥനോളും ചേര്‍ത്ത ഇന്ധനമാവും പുറത്തിറക്കുക. 

Post your comments