Global block

bissplus@gmail.com

Global Menu

ആകർഷകമായ ബാഗേജ് ആനുകൂല്യവുമായി എയർ ഇന്ത്യ

മസ്കറ്റ്:  എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർക്കായി പ്രത്യേക നിരക്കില്‍ അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു . മസ്‌കറ്റ്- സലാല നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്  ഈ അധിക ബാഗേജ് ആനുകൂല്യം ലഭ്യമാകുക .

ചെക്ക് ഇന്‍ ബാഗേജായ 30 കിലോയ്ക്കും ഹാന്‍ഡ് ബാഗേജായ ഏഴ് കിലോയ്ക്കും പുറമേ പ്രത്യേക നിരക്കില്‍ 20 കിലോഗ്രാംവരെ അധിക ബാഗേജ് കൊണ്ടുപോകാന്‍ കഴിയുന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പദ്ധതി .

അടുത്ത മാസം 16-ന് ആരംഭിക്കുന്ന പദ്ധതി  നവംബര്‍ 30 വരെ യാണ്  ലഭ്യമാകുക .അഞ്ചു കിലോക്ക് അഞ്ചര റിയാലും  പത്തു കിലോക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ തുക അടക്കണം.

ആദ്യം ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. ടിക്കറ്റെടുക്കുമ്പോള്‍ അധിക ബാഗേജ് ആനുകൂല്യം ലഭിക്കാത്തവര്‍ നിലവിലുള്ള അധികനിരക്ക് നല്‍കേണ്ടിവരും. 

Post your comments