Global block

bissplus@gmail.com

Global Menu

കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ രാജ്യത്തെ 27 നഗരങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക പ്രഖ്യാപിച്ചു.12 സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ 27 നഗരങ്ങളെ തിരഞ്ഞെടുത്തത് . രണ്ടാംഘട്ട പട്ടികയില്‍  കേരളത്തില്‍ നിന്ന് ഒരു നഗരം പോലും ഇടം നേടിയില്ല.

ആഗ്ര, അജ്മീര്‍, അമൃത് സര്‍, ഓറംഗാബാദ്, ഗ്വാളിയോര്‍, ഹൂബ്ലി, ജലന്ധര്‍, കല്യാണ്‍-ഡോംബിവിളി, കാണ്‍പുര്‍, കൊഹിമ, കോട്ട, മധുര, മംഗലാപുരം, നാഗ്പുര്‍, നാംചി, നാസിക്, റൂര്‍ക്കേല, സേലം, ഷിമോഗ, താനെ, തഞ്ചാവൂര്‍, തിരുപ്പതി, ഉജ്ജെയിന്‍, വഡോദര, വാരണാസി, വെല്ലൂര്‍, തുംകൂര്‍ തുടങ്ങിയവയാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍.

സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിന് 66,883 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്ക് . പദ്ധതി പ്രകാരം ആദ്യവര്‍ഷം 200 കോടി രൂപയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 കോടിരൂപയുടെയും  കേന്ദ്ര സഹായം ഈ നഗരങ്ങൾക്ക്  ലഭിക്കും.

 വൈദ്യുതി, വെള്ളം, ശുചിത്വം,  ഗതാഗതം, ഇ -ഗവേണന്‍ഡസ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, മാലിന്യ നിര്‍മാര്‍ജനം എന്നിവയാണ് സ്മാര്‍ട്ട് സിറ്റികളുടെ പ്രത്യേകത.  

Post your comments