Global block

bissplus@gmail.com

Global Menu

റെയ്മണ്ട്‌സിൽ ജോലിചെയ്യാൻ ഇനി റോബോട്ട്

ചെന്നൈ: വസ്ത്ര വ്യാപാര രംഗത്തെപ്രമുഖരായ റെയ്മണ്ട്‌സ്  തങ്ങളുടെ വസ്ത്ര ഉല്‍പ്പാദനശാലകളിൽ റോബോട്ടുകളെ ജോലിക്ക് ഉപയോഗിക്കാൻ ഒരുങ്ങുന്നു .

അടുത്ത മൂന്ന് വർഷം  കൊണ്ട് റോബോട്ടുകളെ രംഗത്തിറക്കി തൊഴിലവസരങ്ങൾ കുറയ്ക്കുകയാണ് കമ്പനി ലക്‌ഷ്യം വയ്ക്കുന്നത് .

100 ജോലിക്കാർക്ക് ഒരു റോബോട്ട് എന്ന കണക്കിലായിരിക്കും റോബോട്ടുകളെ വിന്യസിക്കുക . ഇതിലൂടെ  10,000 തൊഴിലാളികളെയാണ് കമ്പനി പിരിച്ചു വിടാൻ ആലോചിക്കുന്നത് .

റെയ്മണ്ട്‌സിന്റെ  16 വസ്ത്ര നിര്‍മ്മാണ ശാലകളിലായി 30,000 പേരാണ് ജോലി ചെയ്യുന്നത് . റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നതിലൂടെ കാലക്രമേണ 2000 പേരായി കുറയ്ക്കാനാണ് റെയ്മണ്ട്‌സ്  ആലോചിക്കുന്നത് .

ഇന്ത്യയിൽ മറ്റു പല കമ്പനികളും റോബോട്ടിനെ വച്ച് പരീക്ഷണത്തിന് ഒരുങ്ങുന്നുണ്ട് . 

Post your comments