Global block

bissplus@gmail.com

Global Menu

ഒരു രൂപ നോട്ട് തിരിച്ചു വരുന്നു

1994 ലില്‍ കേന്ദ്രസര്‍ക്കാര്‍  നിര്‍ത്തിയ ഒരു രൂപാ നോട്ടുകള്‍ വീണ്ടും വരുന്നു. മുന്‍പ് ഒരു രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കല്ല സര്‍ക്കാരാണ് അടിച്ചിരുന്നത്. നാണ്യമുദ്രണ നിയമത്തിന് കീഴെയുള്ള നാണയങ്ങള്‍ക്ക് പകരമായി ഒരു രൂപാ നോട്ടുകള്‍ അച്ചടിക്കുകയായിരുന്നു രീതി. റിസര്‍വ് ബാങ്ക് രണ്ടു രൂപയുടെയും അഞ്ച് രൂപയുടെയും നോട്ടുകളുടെ അച്ചടി നിര്‍ത്താനൊരുങ്ങുകമ്പോഴാണ് കേന്ദ്രം ഒരു രൂപ ആരംഭിക്കുന്നതെന്നത് ിവാദങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്. സര്‍ക്കാറും ബാങ്കും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് അഭ്യൂഹം. പുതിയ പരിഷ്‌കരണങ്ങളുമായാണ് പുതിയ ഒരു രൂപ നോട്ടിറങ്ങുക. ഇരുവശങ്ങളിലും റോസും പിങ്കും ചേര്‍ന്ന നിറമായിരിക്കും. മുഖഭാഗത്ത് അശോകചക്രം, മധ്യഭാഗത്ത് ഒന്നെന്ന സംഖ്യ, മറുവശത്ത് ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണ കപ്പലായ 'സാഗര്‍ സാമ്രാട്ടിന്റെ' ചിത്രം 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യം എന്നിവ രേഖപ്പെടുത്തും.

Post your comments