Global block

bissplus@gmail.com

Global Menu

മെഗാ ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപനം അടുത്തമാസം

ആലപ്പുഴ : കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കാൻ ഒരുങ്ങുന്ന മെഗാ ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപനം അടുത്തമാസം നടക്കും ആലപ്പുഴ പള്ളിപ്പുറത്താണ്  129 കോടി രൂപ ചെലവിൽ മെഗാ ഫുഡ്പാര്‍ക്ക് ഒരുങ്ങുന്നത് . മെഗാ ഫുഡ്പാര്‍ക്കിനുള്ള സ്ഥലം നിരപ്പാക്കൽ ജോലികൾ പുരോഗമിക്കുകയാണിപ്പോൾ.

 50 കോടി രൂപ കേന്ദ്ര വിഹിതവും 69 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ വായ്പയും ഉള്‍പ്പെടെ 129 കോടി രൂപയുടെതാണ് പദ്ധതി. ഭക്ഷ്യസംസ്ക്കരണ യൂണിറ്റുകളും സീഫുഡ് ഫാക്ടറികളുമാണ് ഫുഡ്പാര്‍ക്കില്‍ ഉണ്ടാവുക.

18 കമ്പനികൾ ഫുഡ്പാര്‍ക്കിൽ പ്രവർത്തിക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഭക്ഷ്യവസ്തുക്കൾ  തയ്യാറാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം എറണാകുളത്ത്  നടത്തും , തുടർന്നുള്ള ശീതീകരണവും , കയറ്റുമതിയും ഫുഡ്പാര്‍ക്കിൽ ആയിരിക്കും നടത്തുക .

ഫുഡ്പാര്‍ക്കിന്റെ പ്രവർത്തനത്തിന് ആവിശ്യമായ റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവ വ്യവസായവികസന കോര്‍പറേഷന്‍ ഒരുക്കി കൊടുക്കും . യൂണിറ്റുകളുടെ കെട്ടിടനിര്‍മാണം രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾ നിർവഹിക്കണം . വ്യവസായിക വികസനം , പ്രാദേശിക വികസനം , തൊഴിലവസരങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയാണ് ഫുഡ് പാർക്കിലൂടെ ഗവണ്മെന്റ് ലക്‌ഷ്യം വയ്ക്കുന്നത് . 

Post your comments