Global block

bissplus@gmail.com

Global Menu

റേമണ്ട്സിൽ ഇനി റോബോട്ടുകൾ വസ്ത്രം നെയ്യും

ചെന്നൈ: ഇനി വസ്ത്രം നിർമ്മിക്കാൻ യന്ത്രമനുഷ്യരും. 

പ്രശസ്തമായ റേമണ്ട്സ്‌ എന്ന വസ്ത്ര വ്യാപാര സ്ഥാപനമാണ് ചെന്നൈയിലെ തങ്ങളുടെ തൊഴിൽശാലകളിൽ യന്ത്ര മനുഷ്യരുടെ സേവനം കൊണ്ട് വരുന്നത്. വസ്ത്ര നിർമ്മാണ ജോലികൾക്കായി കമ്പനി റോബോട്ടുകളെ നിയോഗിക്കും. മൂന്നു വർഷത്തിനകം ഈ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് കമ്പനി  അറിയിച്ചു. 

ഇതു മൂലം ജീവനക്കാരുടെ എണ്ണം കുറച്ച് കമ്പനിയെ കൂടുതൽ ലാഭത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. റോബോട്ടുകൾ ജോലി തുടങ്ങുന്നതോടെ ഏകദേശം 10,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്ക്.

 റേമണ്ട്സിന്റെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 16 വസ്ത്ര നിര്‍മ്മാണ പ്ലാന്റുകളിൽ മുപ്പതിനായിരത്തിലധികം തൊഴിലാളികൾ നിലവിൽ പണിയെടുക്കുന്നുണ്ട്. ഓരോ പ്ലാന്റിലും ജോലി ചെയ്യുന്ന 2000-ത്തോളം ജീവനക്കാർക്ക് പകരം റോബോട്ടുകളെ നിയമിച്ച് മൊത്തം ജീവനക്കാരുടെ എണ്ണം 20,000-ലേയ്ക്ക് കുറയ്ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 

Post your comments