Global block

bissplus@gmail.com

Global Menu

എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ്

ദുബായ് : പ്രവാസികൾ ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചതോടെ സ്വകാര്യ കമ്പനികളെല്ലാം തന്നെ വിമാന ടിക്കറ്റ് കുത്തനെ ഉയർത്തി .

എന്നാൽ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബി, കോഴിക്കോട് റൂട്ടില്‍ 1260 രൂപയാണ് കുറച്ചത്.കൊച്ചിയിലേക്ക് 7470 രൂപയും , തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും, ദില്ലിയിലേക്ക് 6516 രൂപയും, മംഗളൂരുവിലേക്ക് 6660 രൂപയും ,അല്‍ അയ്ന്‍- കോഴിക്കോട് റൂട്ടില്‍ 7650 രൂപയുമാണ് ,പുതിയ നിരക്കുകള്‍.

സെപ്തംബര്‍ 14 മുതൽ  പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ വിമാന സര്‍വീസുകളും  ആരംഭിച്ചിട്ടുണ്ട് .

ചണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് പുതിയ  സര്‍വീസ് തുടങ്ങുന്നത്, സെപ്തംബര്‍ 14, 15 തീയതികളില്‍ പുതിയ സർവീസുകൾ ആരംഭിക്കും .

Post your comments